മാവിനക്കട്ട – മാട്ടംകുഴി കുണ്ടങ്കറടുക്ക റോഡിന് നാങ്കി മാസ്റ്ററുടെ പേര് നൽകണമെന്ന ആവശ്യം ശക്തമാകുന്നു

0 0
Read Time:1 Minute, 35 Second

മാവിനക്കട്ട – മാട്ടംകുഴി കുണ്ടങ്കറടുക്ക റോഡിന് നാങ്കി മാസ്റ്ററുടെ പേര് നൽകണമെന്ന ആവശ്യം ശക്തമാകുന്നു

കുമ്പള: കുമ്പള പഞ്ചായത്തിലെ മാവിനക്കട്ട – മാട്ടംകുഴി കുണ്ടങ്കറടുക്ക റോഡിന് നാങ്കി അബ്ദുല്ല മാസ്റ്ററുടെ പേര് നൽകണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.
കുമ്പളയുടെ സർവോതോന്മുഖ വികസനത്തിന് തൂലിക ചലിപ്പിച്ച പ്രമുഖ പത്ര പ്രവർത്തകനായിരുന്നു നാങ്കി മാസ്റ്റർ എന്ന ചുരുക്കപേരിൽ അറിയപ്പെട്ടിരുന്നു നാങ്കി അബ്ദുല്ല മാസ്റ്റർ. ഈ റോഡിന് നാങ്കി മാസ്റ്ററുടെ പേര് നൽകാൻ 2017 ൽ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു.എന്നാൽ വർഷം അഞ്ച് കഴിഞ്ഞിട്ടും തീരുമാനം നടപ്പിലാക്കാൻ പഞ്ചായത്ത് തയ്യാറാകാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. നാടിൻ്റെ വികസനത്തിന് ഉതകുന്ന തരത്തിൽ വാർത്തകൾ തയ്യാറാക്കുകയും അത് അധികാരികളുടെയും മുന്നിലെത്തിക്കാൻ ഏറെ താൽപ്പര്യം കാട്ടുകയും ചെയ്ത പത്രപ്രവർത്തകനയായിരുന്നു നാങ്കി അബ്ദുല്ല മാസ്റ്റർ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!