ജീവകാരുണ്യത്തിന്റെ മാതൃക ലണ്ടൻ മുഹമ്മദ് ഹാജി അന്തരിച്ചു
ഉപ്പള : സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും പൗരപ്രമുഖനുമായിരുന്ന ഉപ്പള മണ്ണംകുഴിയിലെ ലണ്ടൻ മുഹമ്മദ് ഹാജി (75) അന്തരിച്ചു.
വാർദ്ധക്യ സഹചമായ അസുഖം മൂലം 10ദിവസത്തോളമായി മംഗലാപുരം ഇന്ത്യാന ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്.
ഉപ്പള നാടിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന ലണ്ടൻ ഹാജിയുടെ വിയോഗം ജില്ലയ്ക്ക് തന്നെ നികത്താനാവാത്ത നഷ്ടമാണ്.
ജീവ കാരുണ്യ മേഖലയിൽ സ്വകാര്യമായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ കരങ്ങൾ എത്താതെ നാടുകളില്ല.
മണ്ണംകുഴി മുൻ ജമാഅത്ത് പ്രസിഡണ്ടായിരുന്ന അദ്ദഹം നിലവിൽ ഉപ്പള ക്യാൻസർ കെയർ ഫൗണ്ടേഷൻ ,എം.സി.സി എന്നീ സംഘടനയുടെമങ ഉപദേശക സമിതി ചെയർമാനായിരുന്നു.
പ്രമുഖ ഹോട്ടൽ വ്യവസായി അബദുല്ല ഹാജി (സംസം ഹോട്ടൽ തിരുവനന്തപുരം) സഹോദരനാണ്.
മണ്ണംകുഴി ജമാഅത്ത് ഖബർസ്ഥാനിൽ മറവ്ചെയ്യും.