ഉപ​രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ​എൻ​ഡി​എ​യി​ലെ ജ​ഗ്ദീ​പ് ധ​ൻ​ക​റും പ്ര​തി​പ​ക്ഷ​മു​ന്ന​ണി​യി​ലെ മാ​ർ​ഗ​ര​റ്റ് ആ​ൽ​വ​യും സ്ഥാ​നാ​ർ​ഥി​ക​ൾ

0 0
Read Time:1 Minute, 54 Second

ഉപ​രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്


ഉ​പ​രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. എ​ൻ​ഡി​എ​യി​ലെ ജ​ഗ്ദീ​പ് ധ​ൻ​ക​റും പ്ര​തി​പ​ക്ഷ​മു​ന്ന​ണി​യി​ലെ മാ​ർ​ഗ​ര​റ്റ് ആ​ൽ​വ​യു​മാ​ണു സ്ഥാ​നാ​ർ​ഥി​ക​ൾ. ധ​ൻ​ക​ർ വി​ജ​യ​മു​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ൽ രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും അം​ഗ​ങ്ങ​ളാ​യ 788 പേ​രാ​ണു വോ​ട്ട​ർ​മാ​ർ. നോ​മി​നേ​റ്റ​ഡ് അം​ഗ​ങ്ങ​ൾ​ക്കും വോ​ട്ട​വ​കാ​ശ​മു​ണ്ട്. ഉ​പ​രാ​ഷ്‌​ട്ര​പ​തി​യാ​ണു രാ​ജ്യ​സ​ഭ​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ. ഇ​പ്പോ​ഴ​ത്തെ ഉ​പ​രാ​ഷ്‌‌​ട്ര​പ​തി എം. ​വെ​ങ്ക​യ്യ​നാ​യി​ഡു​വി​ന്‍റെ കാ​ലാ​വ​ധി ഈ ​മാ​സം പ​ത്തി​ന് അ​വ​സാ​നി​ക്കും.

എ​ൻ​ഡി​എ ഇ​ത​ര ക​ക്ഷി​ക​ളാ​യ ബി​എ​സ്പി, വൈ​എ​സ്ആ​ർ​സി, ബി​ജെ​ഡി എ​ന്നി​വ​യു​ടെ പി​ന്തു​ണ ജ​ഗ​ദീ​പ് ധ​ൻ​ക​റി​നു​ണ്ട്. ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലു​മാ​യി 36 എം​പി​മാ​രു​ള്ള തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​ത് മാ​ർ​ഗ​ര​റ്റ് ആ​ൽ​വ​യ്ക്കു തി​രി​ച്ച​ടി​യാ​ണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!