മണ്ണംകുഴിയുടെ ആ വെളിച്ചം ഇനി ഓർമ്മ!!! (✍️സാദിഖ് കുതുകോട്ടി)

0 0
Read Time:3 Minute, 16 Second

മണ്ണംകുഴിയുടെ ആ വെളിച്ചം ഇനി ഓർമ്മ!!!

ആയിരങ്ങൾക് സമാശ്വാസത്തിന്റെ തിരുസ്പർശം പകർന്ന പ്രിയകാക്ക ഇനിയില്ല.

നീണ്ട കാലം നാടിനും സമൂഹത്തിന്‍റെ രാഷ്ട്രീയ, ആത്മീയ നെടുനായകത്വം വഹിച്ച അതികായൻ നാടിനോട് വിട ചൊല്ലി…

സൗമ്യസാന്നിധ്യവും
മതേതര പൈതൃകത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന കാസറഗോഡ് ജില്ലയിലെ പ്രമുഖനായ അമരക്കാരൻ “ലണ്ടൺ മുഹമ്മദ് ഹാജി”
നമ്മേ വിട്ടു പിരിഞ്ഞു…

നികത്താൻ പറ്റാത്ത നഷ്ടങ്ങൾ ബാക്കിയാക്കി ആ വെളിച്ചം അണഞ്ഞു.

സ്വന്തം നാടിന് പുറംനാട്ടിൽ
പേരും പ്രശസ്തിയും, പെരുമയും ആക്കി തിർക്കു ന്നത്തിൽ അദ്ദേഹത്തിന്റെ സാനിധ്യം മികച്ചത് തന്നെ.

കേരള, കർണാടക മറ്റു
ഇടങ്ങളിൽ ലണ്ടൻ മുഹമ്മദ്‌ ഹാജിയെ അറിയാത്തവർ വിരളം…

കേരളിത്തിലെ ഒട്ടു മിക്ക രാഷ്ട്രീയ നേതാക്കളുടെ വിശ്വസ്തൻ…
ആത്മീയ പണ്ഡിത ഗണങ്ങൾ അദ്ദേഹത്തിന്റെ തറവാടിലെത്തി അദ്ദേഹത്തെ ഒന്ന് സ്പർശിക്കാതെ,
മുസാഫഹത്ത്
ചെയ്യാതെ
പോകാറില്ല…
അദ്ദേഹമാണ്
പല പ്രസ്ഥാനത്തിന്റെയും അവസാന വാക്ക്.
പല ചർച്ചകൾക്കും
അന്തിമ
പരിഹാരത്തിന്റെ സാക്ഷി അദ്ദേഹത്തിന്റെ വസതി തന്നെ…

എളിമയാർന്ന പ്രവർത്തനം..
സ്നേഹത്തിന്റെ പ്രതീകം..
ലാളിത്യത്തിന്റെ നിറകുടം..

കുട്ടികളെന്നോ മുതിർന്നവരോ
ഭേതമന്യേ പുഞ്ചിരി തൂകി
സംസാരിക്കുന്ന നല്ല മനസിന്റെ ഉടമ..

അശരണവരെ തലോടുന്നതിലും മുൻപന്തിയിൽ തന്നെയാണ് ഹാജിക്ക….
സാമാനമായ പെരുമാറ്റം…
ദീനി-സാമൂഹിക -സാംസകാരിക സേവന
മേഖലയിൽ
സജീവമായിരുന്ന
ഹാജി ലണ്ടൻ കാക്ക
നാടിന് തീരാ നഷ്ടമാണ്…

ജീവകാരുണ്യ യത്തിന്റെ മാതൃകയായിരുന്നു അദ്ദേഹം. ആരെങ്കിലും വിശമം പറഞ്ഞു വസതിയിലെത്തിയാൽ വെറും കയ്യോടെ മടക്കാറില്ല.വളരെ സ്വകാര്യമായി ചെയ്തിരുന്ന ചാരിറ്റി പ്രവർത്തനം പുറം ലോകമറിയുന്നത് മരണ വാർത്ത കേട്ടപ്പോൾ ഒരു നോക്ക് കാണാനെത്തിയ ജനങ്ങളിൽ നിന്ന് വായിച്ചെടുത്തപ്പോഴാണ്.

ആയിരങ്ങളെ
നിറകണ്ണുകളോടെ വേതന യിലാഴ്ത്തി ആ മഹാ വ്യക്തി യാത്രയായി..

മണ്ണംകുഴി ജുമാമസ്ജിദിൽ അദ്ദേഹത്തിന്റെ വന്ദ്യ പിതാവിന്റെ ചാരത്ത് ഇനി നിത്യവിശ്രമം.

അദ്ദേഹത്തിന്റെ ഖബറിടം സ്വാർഗ്ഗ പൂന്തോപ്പാകട്ടെ… ആമീൻ

✍️സാദിഖ് കുതുകോട്ടി

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!