കെ എം സി സി മെമ്പർഷിപ് ക്യാമ്പയിൻ
ഡിജിറ്റൽ ട്രെയിനിങ് പൂർത്തിയായി
ദുബൈ: യു.എ.ഇ കെ.എം.സി.സി 2022 – 2025 വർഷത്തേക്കുള്ള മെമ്പർഷിപ്പിന്റെ ക്യാമ്പയിനിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിൽ നിന്നുള്ള മണ്ഡലം തല ഏജന്റുമാർക്കായി ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ട്രെയിനിംഗ് സംഘടിപ്പിച്ചു. ഈ വർഷം കെ.എം.സി.സി കമ്മിറ്റി മെമ്പർഷിപ്പ് ഡിജിറ്റലായിട്ടാണു നടക്കുക. പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഓൺലൈനായി നടക്കുന്ന മെമ്പർഷിപ്പ് പ്രവർത്തനം താഴെ തട്ടിലേക്ക് എത്തിക്കുന്നതിനായി എല്ലാ മണ്ഡലത്തിലും ചുമതലയേറ്റ ഏജന്റുമാർ ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുത്തു. ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജില്ല ജന സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സലാം തട്ടാനിച്ചേരി ,ഏജന്റുമാർക്കുള്ള ട്രെയിനിംഗ് ക്ലാസ്സെടുത്തു. ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീൽ, ജില്ലാ ഭാരവാഹികളായ സി.എച്ച് നൂറുദ്ധീൻ, അഷ്റഫ് പാവൂർ, ഹസൈനാർ ബീഞ്ചന്തടുക്ക, ഫൈസൽ മുഹ്സിൻ, യൂസുഫ് മുക്കൂട് ,കെ പി അബ്ബാസ് കളനാട് .വിവിധ മണ്ഡലം കമ്മിറ്റി പ്രതിനിധികളായ സൈഫുദ്ദീൻ മൊഗ്രാൽ, ഫൈസൽ പട്ടേൽ, ശബീർ കീഴൂർ, ഹനീഫ ബാവ നഗർ, ഷബീർ കൈതക്കാട് തുടങ്ങിയവർ സംസാരിച്ചു. വിവിധ മണ്ഡലം മുനിസിപ്പൽ പഞ്ചായത്തിൽ ഭാരവാഹികൾ , മെമ്പർഷിപ് ഏജന്റമാർ സംബന്ധിച്ചു അഷറഫ് പാവൂർ പ്രാർത്ഥനയും ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദിയും പറഞ്ഞു.