ചെറുവത്തൂർ ക്രിക്കറ്റ് ലീഗ് (സി.സി.എൽ) കൈതക്കാട് ചാമ്പ്യൻമാർ
ദുബൈ കെഎംസിസി ചെറുവത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം ദുബായ് ജദ്ദാഫിലുള്ള ജി ഫോഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് പഞ്ചായത്തിലെ മികച്ച ക്രിക്കറ്റ് കളിക്കാരെ ഉൾപ്പെടുത്തി നടത്തിയ പ്രഥമ ചെറുവത്തൂർ പ്രീമിയർ ലീഗ് (സി സി എൽ) ടൂർണമെന്റിൽ ചലഞ്ചേർസ് കൈതക്കാട് ചാമ്പ്യൻസും തുരുത്തി പ്രവാസി കൂട്ടായ്മ റണ്ണറപ്പുമായി
വിവിധ മത്സരങ്ങളിൽ മികച്ച താരങ്ങൾക്കുള്ള പുരസ്കാരങ്ങൾ ത്വാഹ തുരുത്തി ആബിദ് കൈതക്കാട് ഇർഷാദ് കാടങ്കോട് റഷീദ് തഖ്‌വ സിയാദ് തുരുത്തി ആബിദ് തഖ്‌വ ജാബിർ കെ പി അബ്ദുൽ റഹ്‌മാൻ എം സി ഷംസു ഖുബ്ബ എന്നിവർ കരസ്തമാക്കി
ചടങ്ങിൽ ദുബൈ കെഎംസിസി സംസ്ഥാന എമർജൻസി വിംഗ് ജനറൽ കൺവീനർ ആയി തെരെഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം ബേരിക്കയെ ഷാൾ അണിയിച്ച് സ്നേഹാദരവ് നൽകി.

ചെറുവത്തൂർ ക്രിക്കറ്റ് ലീഗ് (സി.സി.എൽ) കൈതക്കാട് ചാമ്പ്യൻമാർ
Read Time:1 Minute, 25 Second