വയനാട് ദുരിതാശ്വാസക്യാമ്പിലേക്ക് വേണ്ടി സ്വരൂപിച്ച സാധനങ്ങളിൽ തിരിമറി എന്നാരോപണം:കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം;  എൻ.സി.പി (എസ്)

വയനാട് ദുരിതാശ്വാസക്യാമ്പിലേക്ക് വേണ്ടി സ്വരൂപിച്ച സാധനങ്ങളിൽ തിരിമറി എന്നാരോപണം:കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം; എൻ.സി.പി (എസ്)

0 0
Read Time:2 Minute, 4 Second

വയനാട് ദുരിതാശ്വാസക്യാമ്പിലേക്ക് വേണ്ടി സ്വരൂപിച്ച സാധനങ്ങളിൽ തിരിമറി എന്നാരോപണം:കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം;
എൻ.സി.പി (എസ്)

ഉപ്പള: വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് പൊതുജനത്തിൽ നിന്ന് സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങൾ അടിച്ചുമാറ്റിയെന്നാരോപണം കുറ്റം ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി മംഗൽപാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

പഞ്ചായത്തിൽ സൂക്ഷിച്ച സാധനങ്ങൾ പ്രസിഡണ്ടും 2മെമ്പർമാരും അടിച്ചുമാറ്റി മറിച്ച് വിറ്റു എന്നുയർന്നു വന്നിട്ടുള്ള ആരോപണം അതീവ ഗൗരവമുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് ഭരണകക്ഷികളായ മുസ്ലിം ലീഗും കോൺഗ്രസും നിലപാട് വ്യക്തമാക്കണം. ഇക്കാര്യത്തിൽ ബി ജെ പി മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്നും വ്യക്തമാക്കണം. ലോകത്തെ ഞെട്ടിച്ച ഒരു ദുരന്തബാധിതർക്ക് സഹായിക്കാൻ നാട്ടിലെ ഉള്ളവനും ഇല്ലാത്തവനും നീട്ടി നൽകിയ ലക്ഷങ്ങളുടെ സാധനങ്ങൾ ബന്ധപ്പെട്ടവർ കൊള്ളയടിച്ചത് ശരിയെങ്കിൽ അവർ തൽ സ്ഥാനം രാജിവെക്കുകയോ സ്ഥാനത്തു നിന്നും നീക്കാൻ പാർട്ടി തയ്യാറാവുകയോ ചെയ്യണം. ഇത് കുറുവാ സംഘത്തെ പോലും നാണിപ്പിക്കുന്ന കൊള്ളയാണ്. ഇതിനെതിരെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് എൻ സി പി മംഗൽപാടി മണ്ഡലം ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!