“പാടിയും പറഞ്ഞും മദീനയിലേക്ക്” :
ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് സംഘടിപ്പിച്ച മദീന അനുരാഗം നവ്യനുഭവമായി
ദുബൈ: നബി ദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മദീന അനുരാഗം നവ്യനുഭവമായി,പ്രവാചകർ (സ) തങ്ങളുടെ ഓരോ വിശേഷണങ്ങൾ വ്യത്യസ്ത മേഖലകളിൽ വാഴ്ത്തപ്പെട്ട് കൊണ്ടിരിക്കുകയാണ്, പ്രവാചക അദ്ധ്യാപനങ്ങൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാതലാണ്,
ദുബൈ കെ എം സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച മീലാദ് സംഗമത്തിൽ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്.
മൗലൂദ് സദസ്സിന് യാഖൂബ് മൗലവി, സിദ്ദിഖ് ഫൈസി ഇർഫാനി എന്നിവർ നേതൃത്വം നൽകി.
പരിപാടി ജബ്ബാർ ബൈദലയുടെ അധ്യക്ഷതയിൽ ദുബൈ കെ എം സി സി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ഉത്ഘാടനം ചെയ്തു. പാടിയും പറഞ്ഞും മദീനയിലേക് എന്ന ശീർഷകത്തിൽ ജഅഫർ മാസ്റ്റർ മുഗു വിഷയവതരണം നടത്തി. ജംഷീദ് അട്ക്ക സ്വാഗതം പറഞ്ഞു. ദുബൈ കെ എം സി സി ജില്ലാ ,മണ്ഡലം ,പഞ്ചായത്ത് നേതാക്കാൾ സംബന്ധിച്ചു. ദുബൈ കെ എം സി സി നേതാക്കളായ ഹനീഫ് ടി ആർ, മഹമൂദ് ഹാജി പൈവളികെ, സി എച്ച് നൂറുദ്ദീൻ, പി ഡി നൂറുദ്ദീൻ, സുബൈർ കുബണൂർ, സുബൈർ അബ്ദുല്ല, അഫ്സൽ മെട്ടമ്മൽ, ഫൈസൽ പട്ടേൽ, സലാം പാട്ലടുക്ക, മൻസൂർ മർത്യ, യൂസുഫ് ഷേണി, മുനീർ ബേരിക, ഷബീർ കൈതക്കാട്, മുഹമ്മദ് കളായി, റസ്സാഖ് ബന്തിയോട്, ഇഖ്ബാൽ പള്ള തുടങ്ങിയവർ സന്നിഹിതരായിരുന്നു.