ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡിയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0 0
Read Time:2 Minute, 8 Second

ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡിയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസർകോട്: ജില്ലയിൽ സാമൂഹ്യ സാംസ്കാരിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡിയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളത്തിൻ്റെ അദ്ധ്യക്ഷതയിൽ കാസർകോട് മുൻസിപ്പൽ വനിതാ ഭവനിൽ ചേർന്ന യോഗം മുസ്ലിം ലീഗ് കാസർകോട് ജില്ലാ ട്രഷറർ പി.എം. മുനീർ ഹാജി കമ്പാർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ ആലൂർ, എ.എം. കടവത്ത്,
ചെങ്കള അബ്ദുല്ല ഫൈസി, മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പിരിക്ക, മൂസ ബി ചെർക്കള, എ.എസ്. മുഹമ്മദ്കുഞ്ഞി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി സംസാരിച്ചു. മുജീബ് തളങ്കര സ്വാഗതവും ബി അഷ്റഫ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:- ചെയർമാൻ: നാസർ ചെർക്കളം, വർക്കിംഗ് ചെയർമാൻ: അമീർ പള്ളിയാൻ, വൈസ് ചെയർമാൻ: എ.എം കടവത്ത്, കെ ബി കുഞ്ഞാമു ഹാജി എരിയാൽ, അബ്ദുല്ല മുഗു, ഹാജി മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പിരിക്കെ, കെ ബി മുഹമ്മദ് കുഞ്ഞി, അഷ്റഫ് എടനീർ, തളങ്കര നൗഫൽ.

ജനറൽ സെക്രട്ടറി: സെഡ്. എ. മൊഗ്രാൽ.

സെക്രട്ടറി : എ. അബൂബക്കർ ബേവിഞ്ചെ, അബ്ദുൽ മജീദ് കെ.എ. മഞ്ചേശ്വരം, ബി അഷ്റഫ്,
വി വേണു ഗോപാലൻ മാസ്റ്റർ, സി എം മൊയ്തു മൗലവി ചെർക്കള, മുഹമ്മദ് യാസർ വാഫി, അബ്ദുൽ റഹ്മാൻ ബന്തിയോട്, കരീം ചൗക്കി.

ട്രഷറർ: സി എ അഹമ്മദ് ഹാജി അസ്മാസ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!