ദേശീയ ഉർദു ദിനാഘോഷം:ഇഖ്ബാൽ ഉർദു ടാലൻ്റ് പ്രതിഭാ സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു

0 0
Read Time:2 Minute, 39 Second

ദേശീയ ഉർദു ദിനാഘോഷം:ഇഖ്ബാൽ ഉർദു ടാലൻ്റ് പ്രതിഭാ സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു

ഉപ്പള: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് റവന്യൂ ജില്ല ഉർദു അക്കാദമിക് കൗൺസിൽ ഉപ്പള വ്യാപാരഭവനിൽ ദേശീയ ഉർദു ദിനത്തോടനുബന്ധിച്ച് ഇഖ്ബാൽ ഉർദു ടാലൻ്റ് പ്രതിഭാ സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു.

ഡി.ഡി.ഇ എൻ നന്ദികേശൻ അധ്യക്ഷത വഹിച്ച പരിപാടി കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിൽ പിറവി കൊണ്ട ഉർദു ഭാഷ സംസ്കാര സമ്പന്നമായ ഭാഷയാണെന്ന് അദ്ദേഹം പറഞ്ഞു.

കവിയും വിവർത്തകനുമായ അഡ്വ.പുനീത് അപ്പു ഉർദുദിന സന്ദേശവും സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ഫൈറൂസ് പിണറായി ഗാലിബ് അനുസ്മരണവും നടത്തി.

ചടങ്ങിൽ വെച്ച് സംസ്ഥാനതല ഇഖ്ബാൽ ഉർദു ടാലന്റ് പ്രതിഭകളെയും നേതൃത്വം നൽകിയ അക്കാദമിക് കോർഡിനേറ്റർമാരെയും അനുമോദിച്ചു.

മഞ്ചേശ്വരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.എസ് കൃഷ്ണമൂർത്തി,ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ വിജയകുമാർ പാവള, വാർഡ് മെമ്പർ മഹ്മൂദ്,കെ.യു.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.അസീസ് ഉദുമ,തെഹ്‌രികെ ഉർദു കേരള സംസ്ഥാന ജന:സെക്രട്ടറി അസീം മണിമുണ്ട,ഷരീഫ് സാഹബ് കാസർഗോഡ്,ഹാജി നൂർ മുഹമ്മദ് പ്രസംഗിച്ചു.
ജില്ലാ അക്കാദമിക് കൺവീനർ അമീർ കൊടിബയൽ സ്വാഗതവും കോംപ്ലക്സ് സെക്രട്ടറി റഹ്‌മാൻ ഷേണി നന്ദിയും പറഞ്ഞു

ഉച്ചയ്ക്ക് ശേഷം നടന്ന യാത്രയയപ്പ് സംഗമവും കൾച്ചറൽ പ്രോഗ്രാമും കെ.യു.ടി.എ സ്റ്റേറ്റ് കൗൺസിലർ ഷിൻ്റോ തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറർ സലീം നായന്മാർമൂല അധ്യക്ഷത വഹിച്ചു.

ജന:സെക്രട്ടറി ബാലകൃഷ്ണ മിയാപദ വ്,സിതാര കാടൻ,ലീന ഹോസ്ദുർഗ്,ജയൻ മണ്ഡപം, മൊയ്തീൻ പൈക്ക,രാജശേഖർ കോളിയടുക്കം,ഖമറുദ്ധീൻ ബാര,അബ്ദുറഹ്‌മാൻ എടച്ചാക്കൈ സംസാരിച്ചു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!