സൗജന്യ കമ്പ്യൂട്ടർ കോഴ്സ് വാഗ്ദാനവുമായി മഹാത്മ കോളേജ് കുമ്പള; റജിസ്ട്രേഷൻ ആരംഭിച്ചു

0 0
Read Time:2 Minute, 53 Second

സൗജന്യ കമ്പ്യൂട്ടർ കോഴ്സ് വാഗ്ദാനവുമായി മഹാത്മ കോളേജ് കുമ്പള; റജിസ്ട്രേഷൻ ആരംഭിച്ചു

കുമ്പള : കുമ്പള മഹാത്മ കോളേജിൽ സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൻ്റെ കീഴിൽ ഈ വരുന്ന വേനലവധിക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ ക്ലാസുകൾ നൽകുമെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മൂന്നു ദിവസത്തെ 15 മണിക്കൂർ വീതമുള്ള ക്ലാസുകളാണ് ഓരോ കോഴ്സിനും ക്രമീകരിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡാറ്റ അനാലിറ്റിക്സ്, അക്കൗണ്ടിംഗ് തുടങ്ങിയ ഭാവിയിൽ തൊഴിലുമായി ബന്ധപ്പെട്ട് ഉപകാരപ്രദമാകുന്ന കോഴ്സുകളാണ് സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് തികച്ചും സൗജന്യമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനായി മഹാത്മ കോളേജ് ക്യാമ്പസിൽ വിശാലമായ കമ്പ്യൂട്ടർ ലാബ് സജ്ജമായി വരുന്നുണ്ട്. ക്ലാസുകൾ വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും നൽകുന്നതായിരിക്കും. കൂടാതെ ക്ലാസുകളുടെ അവസാന ദിവസങ്ങളിൽ രക്ഷിതാക്കളെയും കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഏറ്റവും ആധുനികമായ ന്യൂജൻ കോഴ്സുകളെ പരിചയപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട കരിയർ മേഖലകളെ പറ്റി സെമിനാറുകളും ബോധവൽക്കരണവും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പേഴ്സണാലിറ്റി ഡെവലപ്മെൻറ്, സോഫ്റ്റ് സ്കിൽ ഡെവലപ്മെൻറ്, കമ്മ്യൂണിക്കേഷൻ സ്കിൽ ഡെവലപ്മെൻറ്, ഇൻറർവ്യൂ സ്കിൽ തുടങ്ങിയ മേഖലകളിലെ പരിശീലനവും കോഴ്സിൻ്റെ അവസാനം വിദ്യാർത്ഥികൾക്ക് നൽകും. വാർത്ത സമ്മേളനത്തിൽ മഹാത്മാ കോളേജ് പ്രിൻസിപ്പാളും മാനേജിങ് ഡയറക്ടറുമായ കെ.എം.എ സത്താർ വൈസ് പ്രിൻസിപ്പലും അവധിക്കാല കോഴ്സ് ഡയറക്ടറുമായ അബ്ദുല്ലത്തീഫ് ഉളുവാർ, സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് ഡയറക്ടർ അഷറഫ് ബലക്കാട്, എന്നിവർ സംബന്ധിച്ചു
കൂടുതൽ വിവരങ്ങൾക്ക് 9895963343; 9895150 237 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!