കർണാടകയിൽ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കാനൊരുങ്ങി സിദ്ധരാമയ്യ; സംസ്ഥാന വിദ്യാഭ്യാസ നയം കൊണ്ടുവരും

0 0
Read Time:2 Minute, 4 Second

കർണാടകയിൽ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കാനൊരുങ്ങി സിദ്ധരാമയ്യ; സംസ്ഥാന വിദ്യാഭ്യാസ നയം കൊണ്ടുവരും

ബെംഗളൂരു: കർണാടകത്തിൽ ദേശീയ വിദ്യാഭ്യാസനയം (എൻ.ഇ.പി.) പിൻവലിക്കാൻ തീരുമാനിച്ചെന്നും പകരം സംസ്ഥാന വിദ്യാഭ്യാസ നയം ഉടൻ തീരുമാനിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. സംസ്ഥാനത്തെ വൈസ് ചാൻസലർമാരുമായും പ്രൈമറി, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുമായും മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും നടത്തിയ യോഗത്തിനുശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സർക്കാരും ബന്ധപ്പെട്ട രണ്ടു മന്ത്രിമാരും ഉടൻ പുതിയ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് തീരുമാനിക്കും. വിദ്യാഭ്യാസം സംസ്ഥാന വിഷയമാണ്. അതുകൊണ്ട് പുതിയ വിദ്യാഭ്യാസസംവിധാനം നടപ്പാക്കുമെന്നും ഇതിനായി കമ്മിറ്റി രൂപവത്കരിക്കുമെന്നും ശിവകുമാർ പറഞ്ഞു.

2021 ഓഗസ്റ്റിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയ ആദ്യ സംസ്ഥാനമായിരുന്നു കർണാടകം. എന്നാൽ, ബി.ജെ.പി. ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളൊന്നും ഇതിനോട് താത്പര്യം കാണിച്ചില്ല.

എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് പിൻവലിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!