മുംബൈയിൽ മുസ്ലിംലീഗിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരും
മുംബൈ: മുംബൈയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ പഴയ പ്രതാപത്തിലേക്ക്തി രിച്ചുകൊണ്ടുവരാൻ
സമഗ്രമായ പദ്ധതികൾ ആവിഷ്കരിക്കാനും
നാഷണൽ മെമ്പർഷിപ്പ്
ക്യാമ്പയിൻ മുംബൈയിൽ വമ്പിച്ച വിജയമാക്കാനും
സക്കരിയ മസ്ജിദ് സ്ട്രീറ്റിൽ, കേരള മുസ്ലിം ജമാഅത്ത് ഹാളിൽ
ചേർന്ന പ്രൗഢഗംഭീരമായ
മുസ്ലിം ലീഗ് ജില്ലാ നേതൃസംഗമം തീരുമാനിച്ചു.
ആഗസ്റ്റ് ഇരുപതിനുള്ളിൽ
മുംബൈ സിറ്റിയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും മെമ്പർഷിപ്പ് ക്യാമ്പയിൻ സമഗ്രമായി സംഘടിപ്പിക്കാൻ 250ലധികം പ്രതിനിധികൾ പങ്കെടുത്ത
സിറ്റി മുസ്ലിം ലീഗ് യോഗത്തിൽ ധാരണയായി.
സിറ്റി മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുൽ ഹമീദ് സാഹിൽ അധ്യക്ഷത വഹിച്ച ചടങ്ങ്
മഹാരാഷ്ട്ര മുസ്ലിം ലീഗ് പ്രസിഡണ്ട് അസ്‌ലം മുല്ല ഖാൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന മെമ്പർഷിപ്പ് കോഡിനേറ്ററും ,
മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ട്രഷറുമായ സി എച്ച് ഇബ്രാഹിംകുട്ടി ആമുഖ പ്രഭാഷണം നടത്തി.
മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എച്ച് അബ്ദുൽ റഹ്മാൻ മുഖ്യപ്രഭാഷണവും , സിറ്റിയിലെ മെമ്പർഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മവും നിർവഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട്
മൗലാന ഫയാസ് അഹ്മദ് ബര്‍ക്കക്കാത്തി ചർച്ച ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി കെ പി മൊയ്തുണ്ണി, ആയിഷ ആപ്പ ഗോവണ്ടി, ഇർഷാദ് ഹുദവി ,
സലീം അലിബാഗ്. എം എസ് എഫ് കേരള സംസ്ഥാന സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, വി എ കാദർ ഹാജി, സലീം ജൂനാനി, അസീം മൗലവി, സനാഉള്ള ഖാൻ , ഇസ്മായിൽ ഷേക്ക് സൈക്കിൾ വാല, ഹനീഫ് കുബണൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു .