ബി എൽ ഒ മാർക്കെതിരെയുള്ള കയ്യേറ്റം അപലപനീയം;നടപടി ആവശ്യപ്പെട്ട് ജില്ലാ ബൂത്ത് ലെവൽ ഓഫീസേർസ് അസോസിയേഷൻ
കാസറഗോഡ്: സ്പെഷ്യൽ സമ്മറി റിവിഷൻ 2023 ൻ്റെ ഭാഗമായി ഇലക്ഷൻ കമ്മിഷൻ നിർദ്ദേശിച്ച ഹൗസ് റ്റു ഹൗസ് വെരിഫിക്കേഷൻ്റെ ഭാഗമായി തൻ്റെ പരിധിയിലെ വീടുകൾ സന്ദർശിക്കാൻ ചെന്ന വെള്ളരിക്കുണ്ട് താലൂക്ക് ബള്ളാൽ വില്ലേജ് പരിധിയിലെ 110 ആം നമ്പർ ബൂത്തിൻ്റെ ചുമതലയുള്ള ഇടത്തോട് കൂച്ചക്കാട് ഹൗസിൽ കെ ബി മുരളീധരനെ ഓണച്ചനടുക്കം ഭാഗത്തു വെച്ച് യുവാവ് കയ്യേറ്റം ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ നടപടി ബന്ധപ്പെട്ട അധികാരികളിൽ നിന്നും ഉണ്ടാവണമെന്നും ബി എൽ ഒ മാർക്ക് ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങർ യഥാസമയം പൊതു ജനങ്ങൾക്കും എത്തിക്കുന്നതിന് വേണ്ട നടപടി വേണമെന്നും ബൂത്ത് ലെവൽ ഓഫീസേർസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ശംസുദ്ധീൻ ടി ടി സെക്രട്ടറി അമീർ കോടിബയൽ എന്നിവർ
പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.