വിദ്യഭ്യാസ മേഖലയിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ യുഎഇ മള്ളങ്കൈ വെൽഫെയർ അസ്സോസിയേഷൻ അനുമോദിച്ചു

0 0
Read Time:4 Minute, 15 Second

വിദ്യഭ്യാസ മേഖലയിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ യുഎഇ മള്ളങ്കൈ വെൽഫെയർ അസ്സോസിയേഷൻ അനുമോദിച്ചു

എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി,ഡിഗ്രി പഠനങ്ങളിൽ ഉന്നത മാർക്ക് നേടി വിജയിച്ച വിദ്യാർത്ഥികളെ യു.എ.ഇ – മള്ളങ്കൈ വെൽഫെയർ അസ്സോസിയേഷൻ (എം.ഡബ്ല്യു.എ) അനുമോദിച്ചു.

മള്ളങ്കൈ ജുമാമസ്ജിദ് ഖത്വീബ് അബുദുൽ റസാക്ക് അസ്ഹരി ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരം മണ്ഡലം എം.എൽ.എ. എകെഎം അഷ്റഫ് മുഖ്യാതിഥിയായിരുന്നു.
യുഎഇ മള്ളങ്കൈ വെൽഫെയർ അസ്സോസിയേഷൻ പ്രസിഡണ്ട് അബ്ദുൽ റസാഖ് അട്ക്ക അധ്യക്ഷത വഹിച്ചു.

എം.ബി.ബി.എസ് പഠനത്തിൽ കഴിഞ്ഞ ദിവസം മികച്ച മാർക്ക് നേടി വിജയിച്ച ഡോ. കദീജത്ത് നിഹാല അടക്കം 23 വിദ്യാർത്ഥികളെ സ്നേഹോപഹാരം നൽകി അനുമോദിച്ചു.

1995ൽ സ്ഥാപിതമായ എം.ഡബ്ല്യു.എ കൂട്ടായ്മ കഴിഞ്ഞ 28വർഷത്തിൽ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ നിരവധി പ്രവർത്തനം കാഴ്ച വെച്ചിട്ടുണ്ട്.പ്രവാസ ലോകത്ത് എത്തി ജോലിത്തിരക്കിനിടയിലും മള്ളങ്കൈയിലെ യുവാക്കൾ ഈ കൂട്ടായ്മക്ക് വേണ്ടി സമയം കണ്ടെത്തി ആവശ്യമുള്ള സഹായ സഹകരണവും മറ്റും ചെയ്ത് മുന്നോട്ട് കൊണ്ട് പോകുന്നതും ശ്രദ്ദേയമാണ്.

ചടങ്ങിൽ മള്ളങ്കൈ വെൽഫെയർ അസ്സോസിയേഷൻ മുൻ ചെയർമാൻ ഹനീഫ് കൽമാട്ട, മള്ളങ്കൈ ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് ഹാജി ബാവുട്ടി,വൈസ് പ്രസിഡണ്ട്മാരായ ഹസൈനാർ ഹാജി എം.എച്,മുഹമ്മദ് മൂസ ഹാജി,സദർ മുഅല്ലിം താജുദ്ദീൻ യമാനി,മുൻ മുഅസ്സിൻ ഹസൻ മുസ്ലിയാർ,ഡോ.കദീജ നിഹാല എന്നിവർ സംസാരിച്ചു.
ജമാഅത്ത് അംഗം എ.കെ ഹസൈനാറിന്റെ മകൾ ഡോ.രേഷ്മ ബാനു നടത്തിയ പ്രസംഗം സദസ്സിന് ഊർജം നൽകി.

മോട്ടിവേഷൻ സ്പെഷ്യലിസ്റ്റും,മണിമുണ്ട ഇംഗ്ലീഷ് മീഡിയം സ്കൂൾ അഡ്മിനിസ്ട്രേറ്റർ കൂടിയായ അസീം മണിമുണ്ട ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസ് എടുത്തു.വിദ്യാർത്ഥികൾക്കും,രക്ഷിതാക്കൾക്കും പ്രത്യേകം വിശദമായി ക്ലാസ് കൈകാര്യം ചെയ്ത അസീം മണിമുണ്ടയെ സംഘാടകർ അഭിനന്ദിച്ചു.

മള്ളങ്കൈ വെൽഫെയർ അസ്സോസിയേഷൻ സെക്രട്ടറി അഷ്റഫ് ഗുർമ,മെമ്പർമാരായ നസീർ അമാനത്ത്, അമാനു,മുൻ ഭാരവാഹി നവാസ് ,നുസ്രത്തുൽ ഇസ്ലാം അസ്സോസിയേഷൻ ചെയർമാൻ അഷ്റഫ് എ.എം അട്ക്ക,ജുമാമസ്ജിദ് മുഅസ്സിൻ അബ്ദുൽ ഹമീദ് ശറഫി,ദർഗ ഇമാം ഹനീഫ് മുസ്ലിയാർ , സത്താർ കാണ്ടൽ,ഖാലിദ് മള്ളങ്കൈ,ഷിഹാബ് ഗുർമ,റൗഫ് ഗുർമ,സൈനുദ്ദീൻ യു.ആർ,ലത്തീഫ് ഗുർമ,ജമാഅത്ത് അംഗങ്ങൾ , നുസ്രത്തുൽ ഇസ്ലാം അസ്സോസിയേഷൻ അംഗങ്ങൾ,ഗോൾഡൻ ഗയ്സ് മള്ളങ്കൈ അംഗങ്ങൾ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

മള്ളങ്കൈ ജമാഅത്ത് ജനറൽ സെക്രട്ടറിയും, എം.ഡബ്ല്യു.എ സ്ഥാപക നേതാക്കളിൽ ഒരാളുമായ അബ്ദുൽ റഹ്മാൻ മീരാൻ മള്ളങ്കൈ വെൽഫെയർ അസ്സോസിയേഷനെ പറ്റി വിശദമായി വിവരിച്ചു കൊടുത്തു സ്വാഗത പ്രസംഗം നടത്തി. നുസ്രത്തുൽ ഇസ്ലാം അസ്സോസിയേഷൻ പ്രസിഡണ്ട്
ഇർഷാദ് മള്ളങ്കൈ നന്ദി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!