പെരുന്നാൾ കിറ്റ് വിതരണവും കൂട്ടുപ്രാർത്ഥനയും നടത്തി

0 0
Read Time:1 Minute, 56 Second

പെരുന്നാൾ കിറ്റ് വിതരണവും കൂട്ടുപ്രാർത്ഥനയും നടത്തി

ഉപ്പള: ഉപ്പള റൈഞ്ച് മദ്രസ മാനേജ്മെന്റ് അസ്സോസിയേഷൻ & ജംഇയ്യത്തുൽ മുഅല്ലിമീൻ സംയുക്തമായി ഉപ്പള റൈഞ്ച് പരിധിയിലുള്ള 105 ഉസ്താദുമാർക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തി.

ഇന്ന് രാവിലെ 10മണിക്ക് ഉപ്പള ടൗണിലെ ബദ്രിയ സെക്കണ്ടറി മദ്രസയിൽ വെച്ച് നടന്ന യോഗത്തിൽ മാനേജ്മെന്റ് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ പള്ളം അദ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് ദാരിമി ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡണ്ട് ഇസ്മായിൽ മുസ്ലിയാർ പ്രാർത്ഥന നടത്തി.
മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെ,എസ്.എം.എഫ് മണ്ഡലം പ്രസിഡണ്ട് അലി മാസ്റ്റർ,ഉപ്പള റൈഞ്ച് മാനേജ്മെന്റ് സെക്രട്ടറി സ്വാലിഹ് ഹാജി, ജില്ലാ പഞ്ചായത്തംഗം അബ്ദുൽ റഹ്മാൻ ഗോൾഡൻ എന്നിവർ ആശംസ പ്രസംഗം നടത്തി.

ഉപ്പള റൈഞ്ച് വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഹനീഫി,സലീം ഹാജി ഹിദായത്ത് നഗർ,മുഹമ്മദ് തുർത്തി,സിദ്ദീഖ് ഉസ്താദ് ബായാർ,ഹനീഫ് മുസ്ലിയാർ തഹാനി,റൈഞ്ച് പരിധിയിൽ പെട്ട നിരവധി ഉസ്താദന്മാർ എന്നിവർ സംബന്ധിച്ചു.
റൈഞ്ച് ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസി സ്വാഗതവും, റൈഞ്ച് ജോയിന്റ് സെക്രട്ടറി നൗസീഫ് മൗലവി നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!