താജുശ്ശരീഅ അലികുഞ്ഞി ഉസ്താദ് രണ്ടാം ഉറൂസിന്ന് പതാക ഉയർന്നു; രാത്രിയോടെ സമാപിക്കും

0 0
Read Time:2 Minute, 27 Second

താജുശ്ശരീഅ അലികുഞ്ഞി ഉസ്താദ് രണ്ടാം ഉറൂസിന്ന് പതാക ഉയർന്നു; രാത്രിയോടെ സമാപിക്കും


ഷിറിയ: നിരവധി മഹല്ലുകളുടെ ഖാസിയും പണ്ഡിതനും സമസ്ത വൈസ് പ്രസിഡണ്ടുമായിരുന്ന താജുശ്ശരീഅ അലിക്കുഞ്ഞി മുസ്ലിയാറുടെ രണ്ടാമത് ഉറൂസ്‌ പരിപാടികൾക്ക് തുടക്കം കുറിച്ച പതാക ഉയർന്നു .

രാവിലെ 9 മണിക്ക് നടന്ന മഖാം സിയാറത്തിന് സയ്യിദ് എം എസ് തങ്ങൾ മദനി മാസ്തിക്കുണ്ട് നേതൃത്വം നൽകി . രാവിലെ 9.15ന് മുട്ടം സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ പതാക ഉയർത്തി.
സയ്യിദ് ഹാമിദ് തങ്ങൾ മഞ്ചേശ്വരം ഖത്മുൽ ഖുർആനാരംഭം നടത്തും.
വൈകുന്നേരം 4 മണിക്ക് ദിക്ർ, മൗലിദ് മജ്ലിസിന് സയ്യിദ് കെ എസ് അലി തങ്ങൾ കുമ്പോൽ, സയ്യിദ് കെ എസ് ജഅഫർ സാദിഖ് തങ്ങൾ കുമ്പോൽ, സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽ ബുഖാരി മള്ഹർ തുടങ്ങിയവർ നേതൃത്വം നൽകും.
വൈകുന്നേരം 7 മണിക്ക് നടക്കുന ജൽസത്തുൽ ഉറൂസിൽ സയ്യിദ് സാദാത്ത് തങ്ങൾ ഗുരുവായിണിക്കര ദുആ നിർവഹിക്കും.
അബ്ദുറഹ്മാർ നിസാമി ഷിറിയയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.
ശൈഖുന മാണി ഉസ്താദ്, അതാഉള്ള തങ്ങൾ ഉദ്യാവരം, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാർ, ഹുസൈൻ സഅദി കെ സി റോഡ് എ.കെ.എം അഷ്‌റഫ്‌ എം ൽ എ എന്നിവർ സംബന്ധിക്കും.
ഡോ:ഫാറൂഖ് നഈമി കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തും.
രാത്രി 9 മണിക്ക് നടക്കുന്ന ബുർദ്ധ മജ്ലിസിന് ത്വാഹ തങ്ങൾ പൂക്കോട്ടൂർ, അബ്ദുസമദ് അമാനി പട്ടുവം, ഹാഫിള് സാദിഖ് ഫാളിലി ഗുഡല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകും.
സമാപന പ്രാർത്ഥനക്ക് സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര നേതൃത്വം നൽകും.9.30 ന് അന്നദാനത്തോടെ സമാപിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!