കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ചു; ഗര്‍ഭിണിയടക്കം 2 പേര്‍ വെന്തുമരിച്ചു
കാറിന് തീപിടിച്ച് അല്‍പ്പസമയത്തിനുളളില്‍ ഡ്രൈവര്‍ പുറകിലെ ഡോര്‍ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന 4 പേര്‍ രക്ഷപ്പെട്ടത്. എന്നാല്‍ മുന്‍ വശത്തെ ഡോര്‍ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതല്‍ പടര്‍ന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നതിന് 100 മീറ്ററോളം മാറി ഫയര്‍ സ്റ്റേഷനുണ്ടായിരുന്നുവെങ്കിലും 2 പേരെയും രക്ഷിക്കാനായില്ല. ഇവര്‍ സഞ്ചരിച്ച കാര്‍ പുതിയ വാഹനമെന്ന് ബന്ധുക്കള്‍.
ജില്ലാ ആശുപത്രിയിലേക്ക് പൂര്‍ണ്ണഗര്‍ഭിണിയുമായി പോകുന്നതിനിടെയാണ് അപകടം. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പായി കാര്‍ കത്തുകയായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടരാന്‍ കാരണം എന്നാണ് നിഗമനം. കാറിന്‍റെ പിന്‍ഭാഗത്തു നിന്നാണ് തീ പടര്‍ന്നത്. കാറില്‍ ഒരു കുട്ടിയടക്കം 6 പേരുണ്ടായിരുന്നു. പിന്‍സീറ്റില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം അറിയിച്ചത്. ഡോര്‍ ജാമായതിനാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാനായില്ല.