Read Time:1 Minute, 39 Second

ഷാർജ : ഷാർജയിലെ കച്ചകളിൽ വാഹനം പാർക്ക് ചെയ്യുന്നവർ ഇനി പണം കൊടുത്തുള്ള പാർക്കിങ് ആലോചിക്കേണ്ടി വരും സ്ഥലങ്ങളെല്ലാം അധികൃതർ അടച്ചുപൂട്ടുന്നു . ഇനിമുതൽ പൊതു പാർക്കിങ് ഉപയോഗിക്കുകയോ അല്ലെങ്കിൽ സ്വകാര്യ പാർക്കിങ് ലോട്ടുകൾ തിരഞ്ഞെടുക്കുകയോ ചെയ്യാം.
താമസക്കാർക്ക് ശരിയായ പാർക്കിങ് ഇടം നൽകുന്നതിനും എമിറേറ്റിന്റെ പുറം സൗന്ദര്യം നിലനിർത്തുന്നതിനുമായി ഷാർജ കഴിഞ്ഞ കുറേ വർഷങ്ങളായി പൊതു പാർക്കിങ് ഇടങ്ങൾ വികസിപ്പിക്കുകയും ‘ സൗജന്യ ‘ യാർഡുകൾ അടച്ചുപൂട്ടുകയുമാണെന്ന് റിപോർട്ടുകൾ പറയുന്നു . ഷാർജയിൽ പൊതു പാർക്കിങ്ങിനായി 57,000 സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട് . അവയെല്ലാം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തുന്നുണ്ട് . 2,440 പുതിയ പാർക്കിങ് സ്ഥലങ്ങൾ പെയ്ഡ് സ്ലോട്ടുകളാക്കി മാറ്റുമെന്ന് ഷാർജ മുനിസിപ്പാലിറ്റി പ്രഖ്യാപിക്കുകയും ആളുകൾ പാർക്ക് ചെയ്തിരുന്ന 53 കച്ചകൾ അടച്ചുപൂട്ടുകയും ചെയ്തു .