പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നിരന്തര സ്ഥലം മാറ്റവും അനാസ്ഥയും; പരിഹരിക്കാനൊരുങ്ങി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്

0 0
Read Time:5 Minute, 4 Second

പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നിരന്തര സ്ഥലം മാറ്റവും അനാസ്ഥയും; പരിഹരിക്കാനൊരുങ്ങി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്

മഞ്ചേശ്വരം: സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മഞ്ചേശ്വരം മംഗൽപാടി ഉൾപ്പെടെയുള്ള ഗ്രാമപഞ്ചായത്തുകളിലെ വാർഷിക പദ്ധതി നിർവഹണത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്താനൊരുങ്ങി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബോർഡ്.

2020 ഡിസംബറിൽ ആണ് നിലവിലുള്ള ഭരണസമിതി ബ്ലോക്ക് പഞ്ചായത്തിൽ അധികാരമേൽക്കുന്നത് വാർഷിക പദ്ധതി നിർവഹണം കാര്യക്ഷമമാക്കി വികസന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കി ഒരു പുതിയ വികസന മുഖം നാടിനു നൽകാൻ പ്രതിജ്ഞാബദ്ധമായി കൊണ്ടാണ് ഭരണസമിതി പ്രവർത്തിച്ചത്. എന്നാൽ ഉദ്യോഗസ്ഥരുടെ നിരന്തരമായ സ്ഥലംമാറ്റവും അഭാവവും എല്ലാ പ്രതീക്ഷകളും ആസ്ഥാനത്താകുന്ന സ്ഥിതിയാണ് ഇവിടെയിപ്പോൾ .
കഴിഞ്ഞ രണ്ടു വർഷത്തിനിടെ 7 ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരാണ് സ്ഥലം മാറ്റം നേടിപ്പോയത് .പദ്ധതി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കേണ്ട ബി.ഡി.ഓ മാർ അടിക്കടി വന്നു പോകുന്നത് പദ്ധതി നിർവഹണം താളം തെറ്റാൻ കാരണമാകുന്നു. അതുപോലെതന്നെയാണ് ബ്ലോക്ക് ഓഫീസിലെ ജീവനക്കാരുടെ സ്ഥിതിയും .എച്ച് സി, എച്ച് എ, ക്ലാർക്കും, എന്നിവരും ഇടയ്ക്കിടെ സ്ഥലം മാറി പോകുന്ന സ്ഥിതിയാണ് . ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന ഘടകസ്ഥാപനമാണ് എൻജിനീയറിങ് l.s.g.d വിഭാഗം ഒരു axe,ae,രണ്ട് ഓവർസിയറും ആണ് സാങ്കേതിക വിഭാഗം ജീവനക്കാരായി ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉടനെ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ എൻജിനീയർക്ക് അധിക ചുമതല നൽകി പ്രവർത്തിച്ചുവരുന്ന സ്ഥിതിയാണ് ഒരു സാമ്പത്തിക വർഷം നാല് കോടിയോളം രൂപയുടെ പദ്ധതികൾ എൻജിനീയറിങ് വിഭാഗം മാത്രം നിർവഹണം നടത്തുന്നുണ്ട് .അധിക ചുമതല നൽകിയ ഉദ്യോഗസ്ഥന് പദ്ധതി നിർവഹണം കാര്യമായി കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ 60% ഫണ്ട് മാത്രമേ പോയ വർഷം ചെലവഴിക്കാൻ സാധിച്ചുള്ളൂ .പുതിയ എൻജിനീയർ രണ്ടുമാസം മുമ്പാണ് ചുമതലയേറ്റത് പദ്ധതി പ്രവർത്തനം ഉത്തരവാദിത്വത്തോടെ ചെയ്തു വരുന്നതിനിടയിലാണ് ഇപ്പോൾ മഞ്ചേശ്വരം ഗാമ പഞ്ചായത്തിന്റെ ചുമതല ഇയാൾക്ക് നൽകിയിരിക്കുന്നത്. ഈ നടപടി വളരെ ആശങ്കയോടെ ആണ് ഭരണസമിതി നോക്കിക്കാണുന്നത്.
ബ്ലോക്ക് പരിധിയിലെ സമീപത്തുള്ള മംഗൽപാടി, മഞ്ചേശ്വരം എന്നീ ഗ്രാമപഞ്ചായത്തുകളിലും നിലവിൽ ഉദ്യോഗസ്ഥന്മാർ ഇല്ലാത്ത സ്ഥിതിയാണ് മതിയായ ഉദ്യോഗസ്ഥരെ യഥാസമയം ചുമതലകളിൽ വടക്കേയറ്റത്തെ തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്ന പ്രവണത കാലങ്ങളായി തുടരുകയാണ് ഈ സാഹചര്യം തുടരുകയാണെങ്കിൽ പ്രതീക്ഷയോടെ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ ഏറ്റെടുത്ത പല വികസന പദ്ധതികളും താളം തെറ്റും എന്ന കാര്യത്തിൽ സംശയമില്ല. കൂടാതെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഏഴ് പഞ്ചായത്തിനായി മൂന്ന് കൃഷി ഓഫീസർമാർ ആണ് നിലവിൽ ഉള്ളത്.

ഈ കാര്യങ്ങൾ ഗൗരവപൂർവ്വം പരിഗണിച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും ഘടകസ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരെ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ കാര്യത്തിൽ ഇടപെടൽ നടത്തണമെന്ന് അപേക്ഷിച്ച് സംസ്ഥാന മുഖ്യ മന്ത്രി പിണറായി വിജയനും , തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിനും,മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫിനും നിവേദനം നൽകിയിരിക്കുകയാണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ ഹനീഫ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!