ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് അംഗമായി തെരഞ്ഞടുക്കപ്പെട്ട പ്രമുഖ വ്യവസായി ലത്തീഫ് ഉപ്പളയെ മംഗൽപാടി ജനകീയ വേദി ആദരിച്ചു
ഉപ്പള: ഒമാൻ ചേമ്പർ ഓഫ് കൊമേഴ്സ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി നാട്ടിലെത്തിയ ലത്തീഫ് ഉപ്പളയ്ക്ക് മംഗൽപാടി ജനകീയ വേദി ആദരവ് നൽകി.
ആദ്യമായാണ് ഒമാൻ ചേമ്പർ ഓഫ് കൊമേഴ്സിൽ സ്വദേശികളല്ലാത്തവരെ തെരഞ്ഞെടുക്കുന്നത്. മത്സര രംഗത്തേക്ക് സധൈര്യം മുന്നോട്ട് വന്ന് വിജയിച്ച് ലോക മലയാളികൾക്കും സംസ്ഥാനത്തിന് തന്നെയും അഭിമാനമായി മാറിയ മലയാളിയായ ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എം.ഡി ലത്തീഫ് ഉപ്പളയെ അഭിനന്ദിക്കാൻ നാട്ടിൽ വൻ തിരക്കാണ്…
മംഗൽപാടി ജനകീയ വേദി പ്രവർത്തകരായ അബൂ തമാം,സിദ്ധീഖ് കൈക്കമ്പ,ഷംസു കുബണൂർ,അഷാഫ് മൂസക്കുഞ്ഞി,അബ്ദുല്ല അത്തർ,നാസർ ഹിദായത്ത് നഗർ,ജബ്ബാർ പള്ളം,അബ്ദുൽ റഹ്മാൻ മലബാർ തുടങ്ങിയവർ സംബന്ധിച്ചു.
ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് അംഗമായി തെരഞ്ഞടുക്കപ്പെട്ട പ്രമുഖ വ്യവസായി ലത്തീഫ് ഉപ്പളയെ മംഗൽപാടി ജനകീയ വേദി ആദരിച്ചു
Read Time:1 Minute, 22 Second