രക്തദാന ക്യാമ്പിലേക്ക് ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു; ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിക്ക് അനുമോദനം

0 0
Read Time:1 Minute, 38 Second

രക്തദാന ക്യാമ്പിലേക്ക് ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു; ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിക്ക് അനുമോദനം

ദുബൈ: യു എ ഇയുടെ അമ്പത്തിയൊന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചതിനുള്ള അനുമോദനപത്രം ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ഏറ്റു വാങ്ങി. പിഎ ഗ്രൂപ് ചെയര്‍മാനും യുവ വ്യവസായിയുമായ സല്‍മാന്‍ ബിന്‍ ഇബ്രാഹിമാണ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചത്. തുടർച്ചയായ രണ്ടു വർഷങ്ങളിൽ മംഗൽപാടി പഞ്ചായത്ത് പരിധിയിൽ നിന്നുള്ള നൂറിൽ കൂടുതൽ ആളുകളാണ് രക്തദാനം നൽകിയത്. കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ജബ്ബാർ ബൈദല, ജനറൽ സെക്രട്ടറി റസാഖ് ബന്തിയോട്, ട്രഷറർ മുഹമ്മദ് കളായി, മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് സുബൈർ കുബണൂർ, പഞ്ചായത്ത് സഹഭാരവാഹികളായ ഫാറൂഖ് അമാനത്, ഇമ്രാൻ മള്ളങ്കൈ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!