മുട്ടം ഗേറ്റ് അണ്ടർ പാസിന് വേണ്ടി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
മുട്ടം: ദേശീയ പാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി റോഡിന്റെ ഇരുവശവും ഉയർന്നു വരുന്ന കോൺക്രീറ്റ് മതിലുകൾ നിർമ്മിച്ച് ഹൈവേ സാധാരണ നിരപ്പിൽ നിന്നും ഉയർന്നും താഴ്ന്നും പോകുമ്പോൾ മഞ്ചേശ്വരം താലൂക്കിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട് പോവുകയും ഹൈവേയിലേക്ക് കൂടാൻ പ്രസ്തുത സ്ഥലത്തു നിന്ന് പിന്നേയും കിലോമീറ്റകൾ സഞ്ചരികേണ്ട അവസ്ഥയിലൂടെയാണ് ഹൈവേ യുടെ പ്രവർത്തനം പുരോകമിച്ഛ് പോകുന്നത്
പെരിങ്കടി, ബേരിക്കെ, ബത്തേരി, ഷിരിയ എന്നീ പ്രധാനപ്പെട്ട ഹൈവെയുടെ പടിഞ്ഞാർ വശത്തുള്ള പ്രദേശങ്ങളും , മുട്ടം, ഷിരിയ, ഒളയം എന്നീ കിഴക്ക് വശമുള്ള പ്രദേശങ്ങളും വരാനിരിക്കുന്ന ഹൈവെ വികസനത്തിൽ ഒറ്റപ്പെട്ട് പോകുന്ന പ്രദേശങ്ങളാണ്.
ഈ പ്രദേശ വാസികളിൽ പലർക്കും ഇനി ഷിരിയ സ്കൂൾ , കുനിൽ സ്കൂൾ . രേഷൻ കട, ഹെൽത്ത് സെന്റർ, അമ്പലങ്ങൾ, പള്ളികൾ, മദ്രസകൾ , ക്ളബ്ബുകൾ തുടങ്ങിയ പൊതു സ്ഥാപനങ്ങൾ ഉപയോഗിക്കാൻ പ്രയാസപ്പെടേണ്ട അവസ്ഥയാണ് വരാന് പോകുന്നത്.
നൂറ് കണക്കിന് മൽസ്യ തൊഴിലാളികൾക്കും , വിദ്യാർത്ഥികൾക്കും , സാധാരണക്കാർക്കും ഏക ആശ്രയം മുട്ടമാണ് .
ഹൈവേ അധികൃതർ ഇതിന് പ്രാധാന്യം കൊടുക്കാണമെന്നും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കരുതെന്നും എത്രയും പെട്ടന്ന് ഇതിനൊര് പരിഹാരംകാണണമെന്നും ഇവിടെ ഒരു അടിപാത യഥാർത്ഥ മാക്കണം എന്ന് ആവശ്യപെട്ട് കൊണ്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
എം പി, എം എൽ എ, ജില്ലാ പഞ്ചായത്ത് അംഗം, ബ്ളോക്ക് പഞ്ചായത്ത് അംഗം, മംഗൽപാടി പഞ്ചായത്തിലെ 13, 15, 16 എന്നീ വാർഡ് മെമ്പർ മാർ എന്നിവരെ രക്ഷാധികാരികളാക്കികൊണ്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
ചെയർമാനായി ഉമർ അപോളോ,
വൈസ് ചെയർമാൻമാർ :
1. ശശി മുട്ടം
2. ഫാറൂഖ് ഷിരിയ
3. പ്രകാശ് ഷിരിയ
4 . ഹനീഫ് MH
5. ജയന്തി
കൺവീനർ
അഷ്റഫ് ബായാർ.
ജോയിന്റ് കൺവീനർമാർ :-
1. സുരേഷ് K K
2. ബഷീർ ഗ്രീൻലാൻഡ്
3. രാഘവൻ
4. ഹനീഫ് K K
5. ഹരീഷ് ബേരികെ
ട്രഷറർ അഷ്റഫ് മുട്ടം തുടങ്ങിയവരെ തിരഞ്ഞെടുത്തു.
തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി 36 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരെഞ്ഞെടുത്തു. യോഗത്തിൽ പങ്കെടുത്ത 88 പേർക്ക് പുറമെ സഹകരിക്കാൻ താൽപര്യമുള്ളവരെ അംഗങ്ങളായി എടുത്തു കൊണ്ട് ഏക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മത്രിക്കും,
സ്ഥലം എം പി ക്കും, എം എൽ എ ക്കും, എൻ എച് 66 ഡിപ്പാർട്ട്മെന്റിലേക്കും,എത്രയും പെട്ടന്ന് ഇതിനൊരു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകൻ തീരുമാനിച്ചു.
യോഗത്തിൽ ഫാറുഖ് ഷിറിയ, സുധീർ ഷെട്ടി, അഷ്റഫ് മുട്ടം, ശശി, സുരേഷ് M, അബ്ദു നാസർ, തുടങ്ങിയവർ സംസാരിച്ചു അഷ്റഫ് ബായാർ സ്വാഗതവും രാഘവൻ നന്ദിയും പറഞ്ഞു.