Read Time:59 Second
www.haqnews.in
ടയർ മാറുന്നതിനിടയിൽ ജാക്കി തെന്നി വീണ് യുവാവ് മരിച്ചു
കൊല്ലം: ടയർ മാറുന്നതിനിടയിൽ ജാക്കി തെന്നി യുവാവ് മരിച്ചു. പൊൻകുന്നം ശാന്തിഗ്രാം അഫ്സൽ (24) ആണ് മരിച്ചത്.
ബുധാഴ്ച് രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനായിരുന്ന അപകടത്തിൽപ്പെട്ടത്. കൊല്ലം തേനി ദേശീയപാതയിൽ പൊൻകുന്നം ശാന്തിപ്പടിയ്ക്ക് സമീപമാണ് അപകടം നടന്നത്.
ടയർ പഞ്ചറായതിനെ തുടർന്ന് റോഡ് സൈഡിൽ നിർത്തി ടയർ മാറുന്നതിനിടെയാണ് അപകടം.ടയർ മാറിക്കൊണ്ടിരിക്കുമ്പോൾ ജാക്കി തെന്നിമാറി പച്ചക്കറി ലോഡ് ഉൾപെടെ വാഹനം യുവാവിന്റെ ശരീരത്തിൽ വീണാണ് അപകടം.