മംഗല്‍പ്പാടി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും, മാലിന്യ പ്രശ്നത്തിനുമെതിരെ എൽ.ഡി.എഫ് അനിശ്ചിതകാല ധർണ്ണ സമരം ഏഴാം ദിവസം എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ ഉൽഘാടനം ചെയ്തു
ഉപ്പള: മംഗൽപാടി പഞ്ചായത്ത് LDF കമ്മറ്റിയുടെ നേതൃത്വത്തിൽ മംഗൽപാടി ഗ്രാമ പഞ്ചയാത്ത് ഓഫീസിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിന്റ ഏഴാം ദിവസം ഇടതു പക്ഷ ജില്ലാ കൺവീനറും സി പി എം സംസ്ഥാന സമതിയംഗവു മായ സഖാവ് കെ പി സതീഷ് ചന്ദ്രൻ ഉത്ഘാടനം ചെയ്തു.
യോഗത്തിൽ എൻ സി പി കാസറഗോഡ് ജില്ലാ സെക്രട്ടറി സിദ്ദിഖ് കൈകമ്പ ആധ്യക്ഷതവഹിച്ചു, ഗംഗാധരൻ അടിയോടി സ്വാഗതം പറഞ്ഞു. യോഗത്തിൽ ഐ എൻ എൽ നേതാവ് കെ എസ് ഫക്രുദീൻ,ഇടതുപക്ഷ കൺവീനർ ഹമീദ് കോസ്മസ്, ഹരിഷ് ഷെട്ടി, സാദിഖ് ചെറുഗോളി, ഫാറൂഖ് ഷിറിയ, മഹമൂദ് കൈക്കമ്പ, അയൂബ് ഹാജിമലങ്,അഷ്‌റഫ് മുട്ടം,രവീന്ദ്ര ഷെട്ടി, പ്രവീൺ കുമാർ ബി എം ബഷീർ, അബ്ദുൽ റഹ്മാൻ ഹാജി കൈകമ്പ, ജസീം ബേക്കൂർ എന്നിവർ സംസാരിച്ചു.