ദേശിയ പാത വികസനം:മള്ളങ്കൈയിൽ അണ്ടർ പാസേജ് നിർമിക്കണം;ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു,എം.എൽ.എയ്ക്ക് നിവേദനം നൽകി
ഉപ്പള: ദേശിയ പാത ആറുവരി പ്രവൃത്തിയുടെ ഭാഗമായി മള്ളങ്കൈയിൽ വെഹിക്കിൾ അണ്ടർ പാസേജ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അണ്ടർ പാസേജ് സ്ഥാപിക്കണമെന്നാവശ്യവുമായി ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും മഞ്ചേശ്വരം എം.എൽ.എയ്ക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു.
നാഷണൽ ഹൈവെയോട് ചേർന്ന് കിടക്കുന്ന ആരധനാലയം,മദ്രസ,ഭജന മന്ദിരം,സ്മശാനം എന്നിവിടങ്ങളിലേക്ക് പോകാൻ കിലോമീറ്ററുകൾ താണ്ടേണ്ടി വരുമെന്നതിനാലും,കിഴക്ക് ബൈദല-ഗുർമ പ്രദേശം ഏറെ ജനസാന്ദ്രതയുള്ളതും കൂടാതെ മംഗൽപാടി സർക്കാർ സ്കൂളിലേക്ക് വിദ്യാർത്ഥികൾക്ക് നടന്ന് പോകാനുള്ള സൗകര്യവും ഇല്ലാതാവുന്ന സഹചര്യവും കണക്കിലെടുത്ത് കൊണ്ട് അണ്ടർ പാസേജ് നിർമിക്കണമെന്ന് നിർമാണ പ്രവൃത്തി ആരംഭിക്കുന്ന സമയത്ത് തന്നെ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നിർമാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ മള്ളങ്കൈയിൽ അടിപ്പാത വേണമെന്ന ആവശ്യത്തെ നിരാകരിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.
അടിപ്പാത നിർമിച്ചില്ലെങ്കിൽ കിലോമീറ്ററിലധികം ദൂരം വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർക്ക് ചുറ്റി സഞ്ചരിക്കേണ്ടി വരും’. അണ്ടർ പാസേജ് വിഷയത്തിൽ വരും ദിവസങ്ങളിൽ എം.പി, ഹൈവേ അതോറിറ്റി എന്നിവർക്ക് നിവേദനം നൽകാനും,തുടർ നടപടികളുമായി മുന്നോട്ട് പോകാനുമാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
ആക്ഷൻ കമ്മിറ്റി ചെയർമാൻ ആയി സത്താർ കാണ്ടൽ ,കൺവീനർ ആയി ഗ്രാമ പഞ്ചായത്ത് അംഗം കിഷോർ , ട്രഷറർ ആയി ഗുൽസാർ മള്ളങ്കൈ , വൈസ് ചെയർമാൻമാരായി ഇർഷാദ് മള്ളങ്കൈ ,അഫ്സർ മള്ളങ്കൈ, ,ജോ. കൺവീനർമാരായി അബ്ബാസ് നാട്ടക്കൽ, ഗണേഷ്, അബ്ദുൽ റഹ്മാൻ ബൈദല, ഷാക്കിർ ജമാൽ, എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരായി രഘുരാം,ചന്ദ്രൻ,അഷ്റഫ് മീരാൻ,ലത്തീഫ് നാട്ടക്കൽ,ആഷിഖ് അമാനത്ത് എന്നിവരെയും തെരഞ്ഞെടുത്തു .