മംഗൽപാടി പഞ്ചായത്ത് പതിനേഴാം വാർഡ് അട്ക്ക ഗ്രാമസഭ ബഹിഷ്കരിച്ചു ഗ്രാമവാസികൾ

0 0
Read Time:1 Minute, 33 Second

മംഗൽപാടി പഞ്ചായത്ത് പതിനേഴാം വാർഡ് അട്ക്ക ഗ്രാമസഭ ബഹിഷ്കരിച്ചു ഗ്രാമവാസികൾ

അട്ക്ക: മംഗൽപാടി പഞ്ചായത്ത് സ്ഥിരമായി വാർഡിനെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് 15.10.2022 ന് നടക്കേണ്ടിയിരുന്ന ഗ്രാമസഭ ബഹിഷ്കരിച്ചു.

അട്ക്ക വാർഡിലെ കോളനി കമ്യൂണിറ്റി ഹാളിൽ ചേർന്ന ഗ്രാമ സഭയാണ് നാട്ടുകാർ ബഹിഷ്കരിച്ചത്.
ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പറിന് പുറമെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടോ വൈസ് പ്രസിഡണ്ടോ അല്ലെങ്കിൽ ഉദ്യോഗസ്ഥരോ ഗ്രാമ സഭയിൽ പങ്കെടുക്കണമെന്നാണ് നിയമം. അവരാരും ഈ യോഗത്തിൽ എത്തിയില്ല കൂടാതെ ഗ്രാമസഭയിൽ എടുക്കുന്ന തീരുമാനങ്ങളും,പരാതികളും പരിഹരിക്കപ്പെടുന്നില്ല പഞ്ചായത്തിൽ ഏതെങ്കിലും ആവശ്യങ്ങൾക്ക് പോയാൽ ഉദ്യോഗസ്ഥരില്ല എന്ന സ്ഥിരം പല്ലവിയുമാണ് ഇവിടത്തുകാരെ ഗ്രാമസഭ പിരിച്ച് വിടാൻ പ്രേരിപ്പിച്ചത്.
ഗ്രാമ സഭ ബഹിഷ്ക്കരിക്കുന്നതായി പ്രഖ്യാപിച്ചു മുദ്രാവാക്യം വിളിയോടെ പിരിഞ്ഞു പോവുകയായിരുന്നു ഗ്രാമവാസികൾ.

Happy
Happy
75 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
25 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!