കുമ്പളയിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സംഭവം; അഷ്റഫ് കർള ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നൽകി

0 0
Read Time:2 Minute, 30 Second

കുമ്പളയിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സംഭവം; അഷ്റഫ് കർള ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നൽകി

കാസർകോട്: കുമ്പള ഗവ.ഹൈസ്കൂൾ പരിസരം കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് പതിവായ സാഹചര്യത്തിൽ സ്കൂൾ പരിസരങ്ങളിൽ പൊലീസിനെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നൽകി. പഠന നിലവാരത്തിൽ ഏറെ മികവ് പുലർത്തുന്ന വിദ്യാലയത്തിൻ്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന്
നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികൾ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടൽ പതിവായതോടെ രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്കയിലാണ്.
ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവം. വിദ്യാർത്ഥികളെ ഇത്തരത്തിൽ പരസ്പരം സംഘർഷത്തിലേക്ക് നയിക്കുന്നതിന് പിന്നിൽ ചില ബാഹ്യ ശക്തികൾ പ്രവർത്തിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നതായും ഇതിനു പിന്നിൽ ക്രിമിനൽ മാഫിയകൾ എന്നാണ് പരക്കെയുള്ള ആക്ഷേപം.
ഇക്കാര്യത്തിൽ പൊലീസിൻ്റെ അടിയന്തിര ഇടപെടൽ വേണമെന്നും സ്കൂൾ പരിസരങ്ങളിൽ തമ്പടിച്ച് വിദ്യാർത്ഥികളെ തമ്മിലടിപ്പിക്കുന്ന സാമുഹൃദ്രോഹികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം.
സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷത്തിന് ഉത്തരവിടണമെന്നും വൈകുന്നേരങ്ങളിൽ സ്കൂൾ പരിസരത്തും ബസ്റ്റാൻ്റുകളിലും പൊലീസിനെ വിന്യസിക്കണമെന്നും
അഷ്റഫ് കർള നിവേദനത്തിൽ ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!