ഡൽഹിയിൽ നടന്ന ഹിഫ്ളുൽ ഖുർആൻ മൽസരത്തിൽ നജാത്ത് ഖുർആൻ അക്കാദമിക്ക് അഭിമാന നേട്ടം; കാസറഗോഡ് സ്വദേശി ഹാഫിസ് അനസ് മാലികിന് രണ്ടാം സ്ഥാനം

2 0
Read Time:1 Minute, 37 Second

ഡൽഹിയിൽ നടന്ന ഹിഫ്ളുൽ ഖുർആൻ മൽസരത്തിൽ
നജാത്ത് ഖുർആൻ അക്കാദമിക്ക് അഭിമാന നേട്ടം; കാസറഗോഡ് സ്വദേശി ഹാഫിസ് അനസ് മാലികിന് രണ്ടാം സ്ഥാനം

കാസർഗോഡ്: ന്യൂ ഡൽഹിയിലെ ഇറാൻ എംബസിയും ഇറാൻ കൾച്ചറൽ ഹൗസും സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യാ ഹിഫ്ളുൽ ഖുർആൻ മൽസരത്തിൽ നജാത്ത് ഖുർആൻ അക്കാദമി അവസാന വർഷ ബിരുദ വിദ്യാർത്ഥി ഹാഫിസ് അനസ് മാലിക്കിന് രണ്ടാം സ്ഥാനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ന്യൂ ഡൽഹി ഇറാൻ കൾച്ചറൽ ഹൗസിൽ നടന്ന മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അപേക്ഷിച്ച ഇരുന്നൂറോളം മത്സരാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 52 പേരാണ് മത്സരിച്ചത്. നേരത്തെ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക മത്സരാർത്ഥിയായിരുന്നു ഹാഫിസ് അനസ് മാലിക്. ഇതിനുമുമ്പും കേരളത്തിനകത്തും പുറത്തും നടന്ന വിവിധ ദേശീയ ഹിഫ്ള് മൽസരങ്ങളിൽ ഒന്നാം സ്ഥാനമടക്കം നിരവധി തവണ മികച്ച വിജയം നേടി നാടിനും സ്ഥാപനത്തിനും അഭിമാനമായി മാറിയിട്ടുണ്ട്. തളങ്കരയിലെ ഹനീഫ – നുസൈബ ദമ്പതികളുടെ മകനാണ് ഹാഫിസ് അനസ് മാലിക്.

Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!