Read Time:1 Minute, 2 Second
www.haqnews.in
കേരളത്തിൽ നരബലി; രണ്ട് സ്ത്രികളെ കൊലപ്പെടുത്തി,ഏജന്റും ദമ്പതിമാരും പോലീസ് കസ്റ്റഡിയിൽ
കോട്ടയം: സംസ്ഥാനത്ത് നരബലിയെന്ന് റിപ്പോർട്ട്. തിരുവല്ലയിലെ ദമ്പതിമാർക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ നരബലി നൽകി കൊലപ്പെടുത്തിയെന്നാണ് വിവരം. പെരുമ്പാവൂരുകാരനായ ഏജന്റാണ് സ്ത്രീകളെ തിരുവല്ലയിൽ എത്തിച്ചത്. കടവന്ത്രയിൽ ഒരു സ്ത്രീയെ കാണാനില്ലെന്ന അന്വേഷണമാണ് വഴിതിരിവായത്. ഏജന്റും ദമ്പതിമാരും പോലീസ് കസ്റ്റഡിയിൽ. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദുമാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.