ആഴ്ചകൾ തോറും കുഞ്ഞുമക്കൾ പിടഞ്ഞു മരിക്കുന്നു; എയിംസ് കൂട്ടായ്മ കാസറഗോഡ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

0 0
Read Time:2 Minute, 19 Second

ആഴ്ചകൾ തോറും കുഞ്ഞുമക്കൾ പിടഞ്ഞു മരിക്കുന്നു; എയിംസ് കൂട്ടായ്മ കാസറഗോഡ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

കാസറഗോഡ്: വിദഗ്ധ ചികിത്സ കിട്ടാതെ ആഴ്ച തോറും മരണപ്പെടുന്ന എൻഡോസൾഫാൻ ഇരകൾ അടക്കമുള്ള കാസറഗോഡ് ജില്ലയിലെ കുഞ്ഞു മക്കൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രി കാസറഗോഡ് ജില്ലയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

പുതിയ ബസ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം താലൂക്ക് ഓഫീസ് പരിസരത്ത് സമാപിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പറും എയിംസ് കൂട്ടായ്മ ജില്ലാ പ്രസിഡന്റും ആയ ജമീല അഹമ്മദിന്റെ അധ്യക്ഷതയിൽ എൻഡോസൾഫാൻ സെൽ മെമ്പറും വിരുദ്ധ സമിതി ജനറൽ കൺവീനറുമായ കെ.ബി. മുഹമ്മദ്‌ കുഞ്ഞി ഉൽഘാടനം ചെയ്തു. എൻ.സി.പി. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ മഹമൂദ് കൈക്കമ്പ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ബഷീർ കൊല്ലമ്പാടി, അബ്ബാസ് പമ്മാർ, അബ്ദുള്ള അട്ക്ക, അബ്ദുൽ ഖാദർ മിയ്യപ്പദവ്, ഗീത ജി. തോപ്പിൽ, ഷുഹൈബ് ഷെയ്ഖ് ധാരാവി, ലൈജു മാലക്കല്ല്, ഫാത്തിമ ഗാട്രവളപ്പ്, ലിസ്സി കൊടവലം, റഷീദ കള്ളാർ, ഉസ്മാൻ പള്ളിക്കാൽ, റഹീം നെല്ലിക്കുന്ന്, ഷരീഫ് ആലമ്പാടി, താജ്ജുദ്ദീൻ ചേരങ്കയ്, ഷരീഫ് മുഗു, ഹക്കീം ബേക്കൽ, ബദ്രുദ്ദീൻ ചിത്താരി, യാശോദ ഗിരീഷ് തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം കൊടുത്തു. ജനറൽ സെക്രട്ടറി നാസർ ചെർക്കളം സ്വാഗതവും ട്രഷറർ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!