Read Time:1 Minute, 12 Second
വഖഫ് ബോർഡ് നിയമനം PSC ക്ക് വിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി സർക്കാർ
കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. നിയമനം പി.എസ്.സിക്ക് വിട്ട നിയമനിർമാണത്തിൽ ഭേദഗതിക്ക് സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
ഇതിന് ആവശ്യമായ തുടർനടപടി സ്വീകരിച്ചു വരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പി. കെ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. സർക്കാർ തീരുമാനം വൻ വിവാദമായിരുന്നു. മുസ്‍ലിം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി മുസ്ലിം നേതാക്കളുടെ യോഗം വിളിച്ചിരുന്നുവെങ്കിലും തീരുമാനം ഒന്നും അറിയിച്ചിരുന്നില്ല.