കെ .എ .ടി .എഫ് മഞ്ചേശ്വരം സബ് ജില്ലാ കമ്മിറ്റി അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ് നടത്തി

0 0
Read Time:2 Minute, 5 Second

കെ .എ .ടി .എഫ് മഞ്ചേശ്വരം സബ് ജില്ലാ കമ്മിറ്റി അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ് നടത്തി

ഉപ്പള :ജുലൈ 28 ഭാഷാ അനുസ്മരണത്തിൻ്റെ ഭാഗമായി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മഞ്ചേശ്വരം സബ് ജില്ലാ കമ്മിറ്റി
എൽ പി, യു പി, ഹൈസ്കൂൾ,, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് ഉപ്പള മുളിഞ്ജ ഗവ: എൽ .പി സ്കൂളിൽ വെച്ച് അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ വിജയിച്ചു വരുന്ന വിദ്യാർഥികളാണ് കളാണ് സബ് ജില്ലാ തല മൽസരത്തിൽ പങ്കെടുത്തത്. പങ്കെടുത്ത് എ ഗ്രേഡ് നേടിയ മുഴുവനും വിദ്യാർഥികൾക്കും ട്രോഫിയോം സർട്ടിഫിക്കറ്റും ഒന്നും രണ്ടും സ്ഥാനം നേടിയ വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.
പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹനീഫ് ഉൽഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡൻ്റ് ഇബ്രാഹിം കരീം ഉപ്പള അദ്ധ്യക്ഷത വഹിച്ചു. മംഗൽപാടി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ,ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീമതി ഇർഫാന. കെ സമ്മാന ദാനം നടത്തി. ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി. ദിനേശ,, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ചിത്രാവതി കെ. എ .ടി. എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം യഹ്യാ ഖാൻ, വനിതാ വിംഗ് ജില്ലാ കമ്മിറ്റി അംഗം ശ്രീമതി സുബൈദ ടീച്ചർ എ. ടി സി സെക്രട്ടറി റിയാസ് വാഫി എന്നിവർ സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി ബഷീർ കളിയൂർ സ്വാഗതവും, അലിഫ് കൺവീനർ സുബൈർ കെ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!