അതിശക്തമായ മഴ; ദുബൈ-മംഗലാപുരം വിമാനം മംഗലാപുരത്ത് ലാൻഡ് ചെയ്യാനാകാതെ കൊച്ചിയിലിറക്കിയത് 2പ്രാവശ്യം,10മണിക്കൂറോളം വിമാനയാത്ര ചെയ്തിട്ടും വീട്ടിലെത്താനാകാതെ വലഞ്ഞ് യാത്രക്കാർ
മംഗളൂരു: ദുബൈ-മംഗലാപുരം എയർ ഇന്ത്യ എക്സ്പ്രസ് മംഗലാപുരത്ത് ലാൻഡ് ചെയ്യാനാകാതെ കൊച്ചിയിൽ ഇറങ്ങിയത് 2പ്രാവശ്യം,വലഞ്ഞ് യാത്രക്കാർ
മംഗളൂരു: ജൂലൈ09 ശനിയാഴ്ച ഉച്ചയ്ക്ക് 12.20 ന് ദുബായിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് IX-814 വിമാനം ശക്തമായ മഴ കാരണം വൈകുന്നേരം ന് മംഗലാപുരത്ത് ലാന്റ് ചെയ്യാനാകാതെ 6.30ഓടെ കൊച്ചിയിലിറക്കി.
യാത്രക്കാരെ വിമാനത്തിൽ തന്നെ ഇരുത്തിയ അധികൃതർ 2മണിക്കൂറുകൾക്ക് ശേഷം വീണ്ടും മംഗലാപുരത്തേക്ക് തിരിച്ചെങ്കിലും മഴ ശക്തമായത് കാരണം 8.30യോടെ മംഗലാപുരത്ത് ലാന്റ് ചെയ്യാനാകാതെ തിരിച്ച് കൊച്ചിയിലേക്ക് പറന്നു. 9.30ന് വീണ്ടും കൊച്ചിയിലെത്തി.
രണ്ട് പ്രാവശ്യം മംഗലാപുരത്തൂ ലാന്റ് ചെയ്യാനാകാതെ യാത്രക്കാരും യാത്രക്കാരെ കൂട്ടിക്കൊണ്ട് പോകാൻ എയർപോട്ടിലെത്തിയവരും വലഞ്ഞു .
വീണ്ടും എപ്പോൾ മംഗലാപുരത്തേക്ക് പുറപ്പെടും എന്നതിന് എയർപോർട്ട് അധികൃതരിൽ നിന്നും കൃത്യമായ വിവരം ഇത് വരെ ലഭിച്ചിട്ടില്ല.
ഭീമമായ തുക നൽകി ടിക്കറ്റെടുത്ത പ്രവാസികൾ ബലിപെരുന്നാളിന് വീട്ടിലെത്താനാകാതെ വിഷമത്തിലായി.
എയർപോർട്ടിൽ വെയിറ്റിംഗ് ഏരിയയിൽ എത്തിച്ച യാത്രക്കാർ ബഹളമുണ്ടാക്കിയെങ്കിലും ഭക്ഷണമോ,റൂം സൗകര്യമോ ലഭിച്ചിട്ടില്ല.