അഗ്നിപഥ് കത്തുന്നു; ഇന്നും ട്രെയിനുകൾക്ക് തീയിട്ടു, ബസും പൊലീസ് വാഹനങ്ങളും കത്തിച്ചു

0 0
Read Time:1 Minute, 24 Second

അഗ്നിപഥ് കത്തുന്നു; ഇന്നും ട്രെയിനുകൾക്ക് തീയിട്ടു, ബസും പൊലീസ് വാഹനങ്ങളും കത്തിച്ചു

ന്യൂഡൽഹി: ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥി​നെതിരെ നടക്കുന്ന പ്രതിഷേധത്തിൽ വ്യാപക അക്രമം. ബിഹാറിലെ പ്രതിഷേധത്തിനിടെ വിവിധയിടങ്ങളിൽ പ്രതിഷേധക്കാർ പൊതുമുതലുകൾക്ക് വ്യാപക നാശനഷ്ടം വരുത്തി. സമസ്തിപൂരിലും ലക്കിസാരയിലും ട്രെയിനുകൾ കത്തിച്ചു. സ്റ്റേഷനുകളിൽ നിർത്തിയിട്ട ട്രെയിനുകളാണ് പ്രതിഷേധക്കാർ കത്തിച്ചത്. ലക്കിസാരയിലെ മുഹ്‍യുദ്ധീനഗർ സ്റേറഷനിൽ ജമ്മുതാവി ഗുവാഹത്തി എക്സ്പ്രസിന്റെ രണ്ട് കോച്ചുകൾക്കാണ് പ്രതിഷേധക്കാർ തീയിട്ടത്.

യു.പിയിലും ബിഹാറിലും പൊതു-പൊലീസ് വാഹനങ്ങളും പ്രതിഷേധക്കാർ കത്തിച്ചു. ബിഹാറിലെ ബൊറെ റെയിൽവേ സ്റ്റേഷൻ അടിച്ച് തകർത്തു. ട്രെയിനിന് തീയിട്ടു. ബസുകളുടെ ചില്ലുകൾ അടിച്ചു തകർത്തു. ബി.ജെ.പി എം.എൽ.എയുടെ വീടിനു നേരെയും ആക്രമണമുണ്ടായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!