Read Time:1 Minute, 13 Second
എം സാന്റുമായി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു ഡ്രൈവർക്ക് പരിക്ക് (വീഡിയോ കാണാം)
ബദിയഡ്ക്ക:കർണ്ണാടകയിലെ വിട്‌ളയില്‍ നിന്നും കാസറഗോഡ് ഭാഗത്തേക്ക് എം സാന്റുമായി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു .
ഇന്നു രാവിലെ പെര്‍ള നെല്‍ക്കളയിലാണ് സംഭവം. ഈ സമയത്ത് ഡ്രൈവറും ക്ലീനറും ലോറിയില്‍ ഉണ്ടായിരുന്നു. ഡ്രൈവർ ചെർലടുക്ക സ്വദേശി വിനയ് യുടെ മുടി ലേശം കരിഞ്ഞു പോയി,കൈക്ക് ചെറിയ പരിക്കുണ്ട്. വലിയ രീതിയിലുള്ള
അപകടമൊന്നും സംഭവിച്ചില്ല.
അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നാട്ടുകാരാണ്
തീയണച്ചത്. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീപിടുത്തത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം അല്‍പസമയം തടസ്സപ്പെട്ടു.
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtube.com/shorts/HYULM03n6QU?feature=share