അത്യാധുനിക സൗകര്യങ്ങളുമായി ‘ആയിഷ ഡെൻ്റൽ കെയർ’ കുമ്പളയിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും
കുമ്പള : ദീർഘകാലമായി ദന്ത ചികിത്സാ രംഗത്ത് സ്തുത്യർഹമായ സേവനങ്ങളുമായി പ്രവർത്തിച്ചു വരുന്ന ആയിശ ഡെൻറൽ കെയർ അതിനൂതന വിദഗ്ധ ചികിത്സ സംവിധാനങ്ങളുമായി കൂടുതൽ വിശാലമായ കെട്ടിടത്തിൽ വെള്ളിയാഴ്ച പ്രവർത്തനമാരംഭിക്കും. രാവിലെ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, ശ്രീ ഗോപാല കൃഷ്ണ ക്ഷേത്രം തന്ത്രി ജയറാം അടിഗ, സെൻ്റ് മോണിക്ക ചർച്ച് വികാരി ഫാദർ അനിൽ ഡിസിൽവ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിക്കും.
ഉത്തര കേരളത്തിലെ ആദ്യത്തെ മൈക്രോ സ്കോപിക് ഡെൻ്റൽ ട്രീറ്റ്മെൻ്റ് ആണ് കുമ്പളയിൽ ഒരുക്കിയിരിക്കുന്നത്
വിദേശ രാജ്യങ്ങളിൽ ദന്ത ചികിത്സക്ക് ഉപയോഗിക്കുന്ന മൈക്രോ സ്‌കോപിക് സാങ്കേതിക വിദ്യ യാണ് ഇത്. കുറഞ്ഞ കാലം കൊണ്ട് ദന്ത ചികിസാ രംഗത്ത് കുമ്പളയിൽ നൂതനമായ പല ചികിത്സാ രീതികളും കൊണ്ട് വന്ന ആയിശ ഡെൻ്റൽ കെയറിൽ ഈ സാങ്കേതിക വിദ്യ പരിശീലിപ്പിക്കുന്ന അക്കാദമിയും പ്രവർത്തിക്കുന്നുണ്ട്.
സാധാരണക്കാർക്ക് പ്രാപ്യമായ സാധാരണ ദന്ത ചികിയക്ക് പുറമെ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കിയുള്ള വിദഗ്ദ ചികിത്സയും കോസ്മെറ്റിക് ചികിത്സയും ഇവിടെ ലഭ്യമായിരിക്കുമെന്ന് ആയിശ ഡെൻ്റൽ കെയർ എം ഡി ഡോ. മുഹമ്മദ് ഹഷീർ കുമ്പള പ്രസ്സ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭാര്യ ഡോ. മുഫീദ ഇഖ്ബാൽ, ഡോ. നബ്ഹാൻ, ഡോ. സിനാൻ, ഡോ. റാഷിദ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.