സൗദി കെഎംസിസി കിഴക്കൻ പ്രാവിശ്യ മഞ്ചേശ്വരം മണ്ഡലം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു
ദമ്മാം: കിഴക്കൻ പ്രാവിശ്യ മഞ്ചേശ്വരം മണ്ഡലം കെഎംസിസി യുടെ ജനറൽ ബോഡി യോഗം കഴിഞ്ഞ ജൂൺ രണ്ടാം തിയ്യതി ദമ്മാം, ബദർ ഓഡിറ്റോറിയത്തിൽ ചേർന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കുഞ്ചാർ സൈനുൽ ആബിദ് ഉസ്താദിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ പ്രസിഡന്റ് ബഷീർ ഉപ്പള അധ്യക്ഷത വഹിച്ചു.
കാസറഗോഡ് ജില്ലാ കെഎംസിസി ജ. സെക്രട്ടറി യും (നാഷണൽ കമ്മറ്റി കിഴക്കൻ പ്രാവിശ്യ കെഎംസിസി വൈസ് പ്രസിഡന്റ് കൂടിയായ) ജ. കാദർ അണങ്കൂർ യോഗം ഉത്ഘാടനം ചെയ്തു. കെഎംസിസി യുടെ മുതിർന്ന നേതാക്കളായ ജ.കാദി മുഹമ്മദ് സാഹിബ് , ജ. സുലൈമാൻ കൂളേരി സാഹിബ്, എന്നിവർ ആനുകാലിക വിഷയവതരണം നടത്തി സംസാരിച്ചു. കമ്മിറ്റി ചെയർമാൻ ആബിദ് തങ്ങൾ മൊഗ്രാൽ, കാസറഗോഡ് ജില്ലാ സെക്രട്ടറി ഹബീബ് മൊഗ്രാൽ, യൂസുഫ് പച്ചിലംപാറ എന്നിവർ കെഎംസിസി യുടെ പ്രശസ്തിയെക്കുറിച്ചും സംസാരിച്ചു. സെക്രട്ടറി നിസാം ഉപ്പള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു
ട്ട്രശറർ അലി ബന്തിയോട് കഴിഞ്ഞകാല കണക്ക്കൾ അവതരിപ്പിച്ചു.
കഴിഞ്ഞ കമ്മിറ്റി മഞ്ചേശ്വരം മണ്ഡലത്തിലെ ഇതര മേഖലകളിൽ പന്ത്രണ്ട് ലക്ഷത്തോളം രൂപയുടെ ധനസഹായം നൽകിയതിനു പുറമെ നിലവിൽ മൂവായിരത്തി അഞ്ഞൂർ റിയാൽ മിച്ചവും ഉണ്ടാക്കിയതിനെ നേതാക്കളും, സദസ്സും തക്ബീർ ധ്വനികളോടെ അഭിനന്ദിച്ചു.
ചടങ്ങിൽ നിസാം ഉപ്പളഗേറ്റ് സ്വാഗതവും, മുന്നാ ഭായ് മഞ്ചേശ്വരം നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ആബിദ് തങ്ങൾ മൊഗ്രാൽ (പ്രസിഡന്റ്), അലി ബന്തിയോട്(സെക്രട്ടറി), മുന്നഭായി(ട്ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു.
പുതിയ കമ്മിറ്റിയിലെ മറ്റു ഭാരവാഹികൾ ആയി
ഓർഗാനിസിങ് സെക്രട്ടറി
നിസാം ഉപ്പള ഗേറ്റ്, ചെയർമാൻ
ബഷീർ ഉപ്പള, മുഖ്യ രക്ഷാധികാരി
യൂസുഫ് പച്ചിലംപാറ,
വൈസ് ചെയർമാൻ
1.ഹബീബ് മൊഗ്രാൽ
2. റസാഖ് ഓണന്ത,
വൈസ് പ്രസിഡന്റ്
1. അബൂബക്കർ പെറുവാട്
2. ഇബ്രാഹിം കടമ്പാർ
3. മൊഹമ്മദ് അമാന
സെക്രട്ടറി മാർ
1. സാദിക് പൂക്കര
2. സിദ്ദിഖ് ഉപ്പള
*എക്സിക്യൂട്ടീവ് മെംബർമാർ
1. ഇബ്രാഹിം ഫൈസി
2. CH മൊഹമ്മദ് മുഗു
3. സലീം ഉപ്പള
4. ഖലീൽ വർക്കമ്പ്
5. ബിലാല് ടിമ്പർ പൈവലികെ
6. അനീസ് മംഗ്ലീമാർ
7. തൗസീഫ് മഞ്ചേശ്വര്
8. സമീർ ഉദ്യവർ
9. ശരീഫ് മഞ്ചേശ്വരം
10. റൗഫ് പൂക്കട്ടെ
11. നാസർ ശേണി
12. താമീസുദ്ദിൻ കുഞ്ചത്തൂർ എന്നിവരെ തിരഞ്ഞെടുത്തു