മർച്ചന്റ്സ് യൂത്ത് വിംഗ് കാസറഗോഡ് സംഘടിപ്പിക്കുന്ന മർച്ചന്റ് ക്രിക്കറ്റ് ലീഗ് MCL മാർച്ച് 5ന് നായമാർമൂലയിൽ നടക്കും,ലോഗോ പ്രകാശനം കെ.വി.വി.ഇ.എസ് കാസറഗോഡ് യൂണിറ്റ് പ്രസിഡന്റ് ഇല്യാസ് ടി.പി നിർവഹിച്ചു
കാസറഗോഡ്: കാസർഗോഡ് മർച്ചന്റ്സ് യൂത്ത് വിംഗ് 10 ടീമുകൾ പങ്കെടുക്കുന്ന ഇൻഡോർ ഓവർ ആം ക്രിക്കറ്റ് ലീഗ് 2022 ജൂൺ 5ന് ഹിൽ ടോപ് അരീന നായമാർമൂലയിൽ വെച്ച് സംഘടിപ്പിക്കുന്നു.
കാസറഗോഡ് മർച്ചന്റ്സ് അസോസിയേഷനിൽ അംഗത്വമുള്ള ഏതെങ്കിലും സ്ഥാപനകൾക്കോ,
മർച്ചന്റ്സ് അസോസിയേഷനിൽ അഫീലിയേറ്റ് ചെയ്തിട്ടുള്ള സംഘടനകൾക്കോ,യൂത്ത് വിങ്ങിന്റെ യൂണിറ്റുകൾക്കോ ഈ ക്രിക്കറ്റ് ലീഗിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ആദ്യ റൗണ്ടിൽ 10 ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും.രണ്ടാം റൗണ്ടിൽ 4 ടീമുകൾ,സൂപ്പർ സെമി, ക്വാർട്ടർ സെമി,ഫൈനൽ എന്നിങ്ങനെയാണ് മത്സര ക്രമീകരണം.
ഇതോടൊപ്പം തന്നെ 2 ടീമുകളെ ഉൾപ്പെടുത്തി ഒരു knockout സെലിബ്രിറ്റിമാച്ച് കൂടി സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഒരു ടീമിൽ 8 കളിക്കാരെ ഉൾപ്പെടുത്താം. 4ഓവർ വീതമാണ് മത്സരങ്ങൾ.
പ്രസ്തുത പരിപാടിയുടെ ഭാഗമായി വ്യാപാര / വ്യവസായ മേഖലകളിൽ കഴിവ് തെളിയിച്ച യുവ വ്യക്തിത്വങ്ങളെ ആദരിക്കും.