മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പട്ടികവിഭാഗം ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്‌കൂട്ടർ വിതരണം ചെയ്തു

0 0
Read Time:1 Minute, 51 Second

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പട്ടികവിഭാഗം ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്‌കൂട്ടർ വിതരണം ചെയ്തു

മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ തിരഞ്ഞെടുത്ത പട്ടികവിഭാഗങ്ങളിലെ ആറ് ഭിന്നശേഷിക്കാർക്കു മുച്ചക്ര സ്‌കൂട്ടർ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 578000 രൂപ ചിലവിട്ടു നടപ്പിലാക്കിയ ഈ പദ്ധതി നിർവഹണം നടത്തിയത് ശിശുവികസന പദ്ധതി ഓഫീസറാണ്. മുച്ചക്ര സ്‌കൂട്ടർ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷമീന ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഗുണഭോക്താക്കൾ മുച്ചക്ര സ്‌കൂട്ടർ ഏറ്റു വാങ്ങുകയും ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ മുഹമ്മദ് ഹനീഫ് പി കെ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീമതി സീമ കൂഞ്ചാൽ, ശിശുവികസന പദ്ധതി ഓഫീസർ ശ്രീമതി ജ്യോതി പി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ശ്രീമതി ഷംസീന എ , വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്‌സൺ സരോജ ബല്ലാൽ , ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ മാൻ ശ്രീ ഹമീദ് ഹൊസങ്കടി , മറ്റു ഭരണ സമിതി അംഗങ്ങളായ അശോക കെ , ഷഫാ ഫാറൂഖ്, മൊയ്‌തീൻ കുഞ്ഞി, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!