മംഗൽപ്പാടി പഞ്ചായത്തിലെ മാലിന്യ പ്രശ്നം; എൻ.സി.പി പ്രതിഷേധ സത്യാഗ്രഹം നടത്തി
മംഗൽപാടി: മംഗൽപാടി പഞ്ചായത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് മെയ് മ അഞ്ചിന് രാവിലെ 10 മണിക്ക് മംഗൽപാടി പഞ്ചായത്തിനുമുമ്പിൽ ഏകദിന സത്യാഗ്രഹം സമരംനടത്തി.
എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം ഹാഷിം അരിയിൽ ഉദ്ഘാടനം ചെയ്തു .
മംഗൽപാടി മണ്ഡലം പ്രസിഡണ്ട് സി എം മൊയ്തു അധ്യക്ഷത വഹിച്ചു സത്യാഗ്രഹസമരപരിപാടിയിൽ ജനതാദൾ നേതാവ് ഹമീദ് കോസ്മോസ്,മംഗൽപാടി ജനകീയവേദി ചെയർമാൻ അഡ്വക്കേറ്റ് കരിം പൂന, അബൂ തമാം, ആശാഫ് മൂസ, എൻ സി പി കാസർകോട് ജില്ലാ സെക്രട്ടറിമാരായ ശ്രീ മുഹമ്മദ് ആനബാഗിൽ, സിദ്ദിഖ് കൈകമ്പ,എൻ സി പി മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡണ്ട് മഹമൂദ് കൈകമ്പ സെക്രട്ടറി ജയകുമാർ മഞ്ചേശ്വരം ട്രഷറർ ആൽവ ഷെട്ടി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പരിപാടിയിൽ കെ സി സുരേന്ദ്രൻ സ്വാഗതവും, ബദറൂദീൻ നന്ദിയും പറഞ്ഞു.
മംഗൽപ്പാടി പഞ്ചായത്തിലെ മാലിന്യ പ്രശ്നം; എൻ.സി.പി പ്രതിഷേധ സത്യാഗ്രഹം നടത്തി
Read Time:1 Minute, 27 Second