സാംസ്കാരിക കേരളത്തിനു അപമാനമാണ് പി.സി ജോർജ്; യൂസുഫ് പച്ചിലംപാറ
ജുബൈൽ: മലയാളികൾ അവരുടെ സംസ്കാരിക മൂല്യങ്ങൾ ഉയർത്തി പിടിച്ചു അന്തസ്സോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന പ്രവാസികൾക്കും അപമാനം വരുത്തി വെച്ചു പി.സി ജോർജിന്റെ വർഗീയത മൂത്ത പ്രസംഗം, ഇത്തരം ഇരുകാലി വർഗങ്ങളെ കണ്ടെത്തി തുറങ്കിൽ അടക്കാൻ നടപടി കൈക്കൊള്ളണം .
ലോകത്തിന്റെ എല്ലാ രാജ്യത്തുള്ളവരും മലയാളികളെയും അവരുട ജീവിതസംസ്കാരവും, പെരുമാറ്റ ശുദ്ധിയും എന്നും ഏവരും ബഹുമാനത്തോടെ കാണുന്നവരാണ്, ജാതിയുടെയും മതത്തിന്റെയും അതിരുകൾ ഇല്ലാതെ മാനവ സംസ്ക്കാരമൂല്യങ്ങൾക്കും മാനവികതക്കും മുഖ്യ പരിഗണന നൽകി ജീവിക്കുന്നവരാണ് മലയാളികൾ.
അങ്ങിനെയുള്ള ഒരു സമൂഹത്തിന്റെ ഇടയിലേക്ക് വർഗീയതയുടെ വിഷവിത്ത് പാകി വിളവെടുക്കാൻ ഉത്തരേന്ത്യൻ വർഗീയ തമ്പുരാക്കന്മാർക്ക് വിടുവേല ചെയ്യാനിറങ്ങിയ കോമാളികളെ കേരളത്തിലെ ജനങ്ങൾ തുറങ്കിൽ അടക്കാൻ ആവശ്യപ്പെടണമെന്നും ജുബൈൽ കെഎംസിസി യുടെയും ജുബൈൽ കാസറഗോഡ് നിവാസികളുടെയും ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്ന യൂസുഫ് പച്ചിലംപാറ ആവശ്യപ്പെട്ടു.