MWA-GGM ദുബൈ കൗണ്ടി ക്രിക്കറ്റിന് ആവേശകരമായ അന്ത്യം
വാശിയേറിയ മത്സരത്തിൽ ടീം ഫോർസ ചാമ്പ്യന്മാരായി
കരുത്തരായ ടീം ബിയിംഗ് ബിൾഡേഴ്സിനെയാണ് ഫൈനലിൽ ഫോർസ പരാചയപ്പെടുത്തിയത്
ദുബായ്: മള്ളങ്കൈ വെൽഫെയർ അസ്സോസിയേഷനും ( MWA) ഗോൾഡൻ ഗയ്സ് മള്ളങ്കൈയും (GGM) സംയുക്തമായി സംഘടിപ്പിച്ച ‘ജിങ്കാൻസ് ട്രോഫി2022’ ക്രിക്കറ്റ് കൗണ്ടി ടൂർണമെന്റിൽ ” ടീം ഫോർസ ” ചാമ്പ്യന്മാരായി. ഫൈനലിൽ കരുത്തരായ ടീം ബിയിംഗ് ബിൾഡേഴ്സിനെയാണ് ടീം ഫോർസ പരാജയപ്പെടുത്തിയത്.
ദുബൈ സ്കൗട്ട് മിഷൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരം അവസാനം വരെ അത്യന്തം ആവേശവും,വാശിയേറിയതുമായിരുന്നു.മത്സരം പുലർച്ചെ 6മണിവരെ നീണ്ടു നിന്നു.
ഖാലിദ് കാണ്ടലിന്റെ ടീം ഫോർസ,ഫവാസ് അട്ക്കയുടെ ടീം ബിയിംഗ് ബിൾഡേഴ്സ്,നിസാം ഇഫ്വാന്റെ ടീം ടേസ്റ്റി ദർബാർ,നാഷിക്കിന്റെ ടീം പടിഞ്ഞാർ എന്നീ 4ടീമുകളായിരുന്നു ഓവർആം ക്രിക്കറ്റ് കൗണ്ടി മത്സരത്തിൽ മാറ്റുരച്ചത്.
ഫൈനൽ മത്സരത്തിൽ നിശ്ചിത 4 ഓവറിൽ ടീം ഫോർസ പടുത്തുയർത്തിയ 38/3 എന്ന റൺസിനെ മറി കടക്കാനാവാതെ 22/5 ൽ ഒതുങ്ങിയ ബിയിംഗ് ബിൾഡേഴ്സ് റണ്ണർ അപ് ആവുകയായിരുന്നു.
ഫൈനൽ മത്സരത്തിൽ ടീം ഫോർസയുടെ നൗഫൽ അമാനത്ത് മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെക്കപ്പെട്ടു.
മാൻ ഓഫ് ദ സിരിസും,മികച്ച ബാറ്റ്സ്മാനുമായി ഖാലിദ് കാണ്ടലും,മികച്ച ബൗളറായി ആഷിഖ് എം എച്ച് ,മികച്ച ഫീൾഡറായി ടീം ടേസ്റ്റി ദർബാർ ന്റെ ഹംസ അമാനത്തും,മികച്ച വിക്കറ്റ് കീപ്പറായി അലി എം എം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്ക് ട്രോഫിയും,മെഡലുകളും വിതരണം ചെയ്തു.
നാട്ടിൽ നിന്നും,യു.എ.ഇ യിലെ വിധിധ എമിറേറ്റുകളിൽ നിന്നുമെത്തിയ മള്ളങ്കൈയുടെ പ്രവാസി മെമ്പർമാർ മികച്ച പിന്തുണയും സഹകരണവും നൽകി.
കൂടാതെ സീനിയേർസ് കളിക്കാരുടെ സൗഹൃദ മത്സരത്തിൽ അബ്ദുല്ല ബേലിക്കയുടെ ‘ കച്ചാ ബദാം ചാമ്പ്യന്മാരായി’
ഫാറൂഖ് ഉച്ചിലയുടെ ‘ടീം ടിങ്കിരി മാമ’യെയാണ് പരാജയപ്പെടുത്തിയത്.
മള്ളങ്കൈ വെൽഫയർ അസ്സോസിയേഷൻ കമ്മിറ്റി ഭാരവാഹികൾ,ഗോൾഡൻ ഗയ്സ് മള്ളങ്കൈ പ്രവാസി മെമ്പർമാർ ചടങ്ങിൽ പങ്കെടുത്തു.