യു.എ.ഇയിൽ ഫിത്ർ സകാത് 25 ദിർഹം

0 0
Read Time:1 Minute, 14 Second

യു.എ.ഇയിൽ ഫിത്ർ സകാത് 25 ദിർഹം

ദുബൈ : യു.എ.ഇയിൽ ഈ വർഷത്തെ ഫിത്ർ സകാത് 25 ദിർഹമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു . രോഗം , വാർധക്യം പോലുള്ള കാരണങ്ങളാൽ നോമ്പെടുക്കാത്തവർക്കുള്ള ഫിദ്യ 15 ദിർഹമായിരിക്കും . ഗുരുതര കാരണങ്ങളില്ലാതെ മനഃപൂർവം നോമ്പ് ഉപേക്ഷിക്കുന്നവർക്കുള്ള കഫ്ഫാറ 900 ദിർഹമായും ( 60 പാവപ്പെട്ടവർക്കുള്ള ഭക്ഷണത്തിൻറെ തുക ) നിശ്ചയിച്ചു . യു.എ.ഇ ഫത്വ കൗൺസിലാണ് നിർദേശം പുറത്തിറക്കിയത് . ഇഫ്താർ ഭക്ഷണപ്പൊതിക്ക് 15 ദിർഹമാണ് നിശ്ചയിച്ചത് . അംഗീകൃത ജീവകാരുണ്യ സംഘടനകൾ വഴി ജനങ്ങൾക്ക് ഈ തുക നൽകി ഇഫ്താർ ഭക്ഷണപ്പൊതി സ്പോൺസർ ചെയ്യാം . നോമ്പ് മുറിയാത്തരീതിയിലുള്ള തെറ്റ് ചെയ്തവർ ആറ് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകണം . ഇതിനായി 90 ദിർഹമാണ് നൽകേണ്ടതെന്നും ഫത്വ കൗൺസിൽ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!