കലിപ്പടക്കി കേരള ബ്ലാസ്റ്റേഴ്സ്: ഒന്നാം സെമിയുടെ ആദ്യപാദ മത്സരത്തില്‍ ജാംഷഡ്പുരിനെതിരെ വിജയം

0 0
Read Time:1 Minute, 21 Second


പനാജി: ഐ.എസ്.എല്ലില്‍ ഒന്നാം സെമിയുടെ ആദ്യപാദ മത്സരത്തില്‍ ജാംഷഡ്പുരിനെതിരെ ബ്ലാസ്റ്റേഴ്സിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പടയുടെ ജയം.മലയാളി താരം സഹല്‍ അബ്ദുസ്സമദാണ് ഗോള്‍ നേടിയത്.
മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമായിരുന്നു. ഇരുടീമുകള്‍ക്കും അസവരങ്ങള്‍ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. കളിയുടെ 38ാം മിനിറ്റില്‍ ജാംഷഡ്പുരിനെ ഞെട്ടിച്ച്‌ ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോള്‍ പിറന്നു. ആല്‍വാരോ വാസ്ക്വസ് നീട്ടിനല്‍കിയ പാസ് സ്വീകരിച്ച സഹല്‍ മനോഹരമായി പന്ത് വലയിലെത്തിച്ചു.
രണ്ടാംപകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ ജാംഷഡ്പുര്‍ താരങ്ങള്‍ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിഫലമാക്കി. മാര്‍ച്ച്‌ 15ന് നടക്കുന്ന രണ്ടാംപാദ സെമിയില്‍ സമനില നേടിയാല്‍ ബ്ലാസ്റ്റേഴ്സിന് ഫൈനലിലെത്താം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!