Read Time:1 Minute, 11 Second
ജില്ലാതല ആർട്സ് കൾചറൽ ഫെസ്റ്റിവൽ ലക്കി ബ്രദർസ് മഞ്ചേശ്വരം ചാമ്പ്യന്മാർ

കുമ്പള: നെഹ്റു യുവകേന്ദ്ര കാസർഗോഡ് & ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംയുക്തമായി സീതാംഗോളിയിൽ സംഘടിപ്പിച്ച ജില്ലാതല ആർട്സ് കൾച്ചറൽ ഫെസ്റ്റിവലിൽ ലക്കി ബ്രദേഴ്സ് ആർട്സ് &സ്പോർട്സ് ക്ലബ് ബങ്കര മഞ്ചേശ്വരം ചാമ്പ്യന്മാരായി.
സിദ്ദീഖ് മഞ്ചേശ്വരത്തിന്റെ നേതൃത്വത്തിൽ ഇരുപതിൽപരം മത്സരാർത്ഥികളെ പിന്തള്ളിയാണ് ചാമ്പ്യൻസ് പട്ടം കരസ്ഥമാക്കിയത്.
കോൽക്കളിയിൽ ഒന്നാംസ്ഥാനവും ഫിലിം സോങ് ഒന്നും രണ്ടും സ്ഥാനവും ലക്കി ബ്രദേർസ് കരസ്ഥമാക്കി.
കലാ കായിക സാംസ്കാരിക രംഗത്ത് നിരവധി പുരസ്ക്കാരങ്ങൾ വാരിക്കുട്ടിയ ലക്കി ബ്രദേർസ് ക്ലബ് മഞ്ചേശ്വരത്തിന്റെ അഭിമാനമായിരിക്കുകയാണ്.


