ബന്തിയോട് അട്ക്കയിൽ ഓട്ടോ മറിഞ്ഞു; ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞടക്കം 2കുട്ടികൾ റോഡിലേക്ക് തെറിച്ചു വീണ് പരിക്ക്

0 0
Read Time:1 Minute, 42 Second

ബന്തിയോട്: ബന്തിയോട് അട്ക്കയിൽ ഓട്ടോ മറിഞ്ഞു;
ഒന്നര വയസ്സുള്ള
പിഞ്ചുകുഞ്ഞടക്കം
2കുട്ടികൾ റോഡിലേക്ക് തെറിച്ചു വീണ് പരിക്ക്

അട്ക്ക ഭാഗത്ത് നിന്നും ബന്തിയോടിലേക്ക് പോവുകയായിരുന്ന ഓട്ടോ റിക്ഷയാണ് അട്ക്ക ഹെൽത്ത് സെന്ററിന് മുന്നിൽ വെച്ച് അപകടത്തിൽ പെട്ടത്.
പ്ളാസ്റ്റിക് കവർ കാറ്റിൽ പറന്നു വന്ന് ഓട്ടോ ഡ്രൈവറായ റൗഫിന്റെ മുഖത്ത് പതിച്ചതായിരുന്നു അപകടത്തിന് കാരണം.

കാഴ്ച മറയ്ക്കുന്ന രീതിയിൽ മുഖത്ത് പ്ലാസ്റ്റിക് കവർ വീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ
മറിയുകയായിരുന്നു.
രണ്ടു കുട്ടികൾ പുറത്തേക്ക് തെറിച്ചു വീണതായി ദൃക്സാക്ഷികൾ പറഞ്ഞു.ഇതിൽ ഒന്നര വയസ്സുള്ള ഒരു പിഞ്ചു കുഞ്ഞും ഉണ്ടായിരുന്നു.
തൊട്ട് പിന്നിൽ പൈവളിഗയിലെ ഓട്ടോയും ഉണ്ടായിരുന്നു.
ഈ ഓഓട്ടോയിലെ ഡ്രൈവർ ബാലകൃഷ്ണൻ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയത് കൊണ്ടാണ്
പിഞ്ചു കുഞ്ഞിന്റെ യടക്കം ജീവൻ രക്ഷിക്കാൻ സാധിച്ചത്.

പരിക്ക് പറ്റിയ വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽപ്പെട്ട ആട്ടോ ഡ്രൈവർ റൗഫിനും സാരമായി പരിക്കേറ്റു..

Happy
Happy
0 %
Sad
Sad
86 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
7 %
Surprise
Surprise
7 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!