ജി.സി.സി. അണ്ടർ ആം ക്രിക്കറ്റ് ചാരിറ്റി അസ്സോസിയേഷൻ കാസറഗോഡ് (UCCAK) യ്ക്ക് പുതിയ നേതൃത്വം

0 0
Read Time:2 Minute, 28 Second

ജി.സി.സി. അണ്ടർ ആം ക്രിക്കറ്റ് ചാരിറ്റി അസ്സോസിയേഷൻ കാസറഗോഡ് (UCCAK) യ്ക്ക് പുതിയ നേതൃത്വം

ഉപ്പള: ജി.സി.സി. അണ്ടർ ആം ക്രിക്കറ്റ് ചാരിറ്റി അസ്സോസിയേഷൻ കാസറഗോഡ് (UCCAK) 2022 ന് പുതിയ നേതൃത്വം.

മഞ്ചേശ്വരം മുതൽ കാസറഗോഡ് വരെയുള്ള അണ്ടർ ആം ക്രിക്കറ്റ് പ്രേമികളായ സുമനസ്സുകളുടെ കൂട്ടായ്മയായ യു.സി.സി.എ.കെ.യുടെ
പ്രസിഡണ്ടായി സത്താർ മൂസോടിയെയും,ജനറൽ സെക്രട്ടറിയായി അസ്ഹർ ബിച്ചു ബോയ്സിനെയും,ട്രഷറർ ആയി കുഞ്ഞി ന്യൂസ്റ്റാർ നെയും തെരഞ്ഞെടുത്തു.

സംഘടന ആരംഭിച്ച് 4വർഷമാവുമ്പോൾ മികച്ച ചാരിറ്റി പ്രവർത്തനം നടത്തി നിരവധി കുടുംബങ്ങൾക്ക് തണലേകിയിരുന്നു.
കാസറഗോഡ് ജില്ലയിൽ മാത്രം അറിയപ്പെട്ടിരുന്ന അണ്ടർ ആം ക്രിക്കറ്റിനെ ജില്ലയിലെ പ്രവാസി കൂട്ടായ്മ ഗൾഫ് നാടുകളിലും പരിജയപ്പെടുത്തിയതോടെ ജോലിത്തിരക്കുകൾക്കിടയിലും,ക്രിക്കറ്റ് കളിക്കാനും,ടൂർണമെന്റുകൾ സംഘടിപ്പിക്കാനും മുന്നോട്ട് വരുന്നത് അണ്ടർ ആം ക്രിക്കറ്റ് പ്രേമികൾക്ക് പുതിയ അനുഭവമായി മാറുകയാണ്.

2022 വർത്തെ കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായി ഹാരിസ് YFC,മുഷ്താഖ് HN,ഹസ്സൻ കുദുവ എന്നിവരെയും ,
ജോയിന്റ് സെക്രട്ടറിമാരായി റിയാസ് YFC, സിയാ CSC, അമാൻ കുമ്പള തുടങ്ങിയവരെയും ,

പുതിയ എക്സിക്യൂട്ടീവിലേക്ക്
ജെല്ലു TAMZEEM,മൈനാസ്,കലീൽ NEW BOYS,ഗഫൂർ KOPPALA,ആപു PALLAM,നൗഷാദ് ACC,റഹീം UPPALA GATE,അമീർ NB,സക്കീർ KOPPALA,അജ്ജു GOOD LUCK,മഷൂദ് PERLA എന്നിവരെയും തെരഞ്ഞെടുത്തു.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നെടും തൂണെന്നറിയപ്പെടുന്ന പ്രവാസീ കൂട്ടായ്മയ്ക്ക്
നാട്ടിൽ നിന്നും ഗൾഫിൽ നിന്നും മികച്ച പിന്തുണയും അഭിനന്ദനവും പ്രവഹിക്കകയാണ്.

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!