കളഞ്ഞുകിട്ടിയ പണവും, പ്രധാന രേഖകളുമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചേൽപിച്ച് ബന്തിയോടിലെ ഓട്ടോ ഡ്രൈവർ മാതൃകയായി

1 0
Read Time:1 Minute, 37 Second

കളഞ്ഞുകിട്ടിയ പണവും, പ്രധാന രേഖകളുമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചേൽപിച്ച്
ബന്തിയോടിലെ ഓട്ടോ ഡ്രൈവർ മാതൃകയായി

ബന്തിയോട്:കളഞ്ഞുകിട്ടിയ പണവും, പ്രധാന രേഖകളുമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചേൽപിച്ച്
ബന്തിയോടിലെ ഓട്ടോ ഡ്രൈവറും എസ്.ടി.യു തൊഴിലാളി യൂണിയൻ അംഗവുമായ ഷംസുദ്ദീൻ മാതൃകയായി.

12500 രൂപയും,പ്രധാന രേഖകളും പേഴ്സിനകത്തുണ്ടായിരുന്നു.
ഒളയം ഭാഗത്ത് നിന്നാണ് ഷംസുദ്ദീന് പേഴ്സ് കളഞ്ഞ് കിട്ടിയത്. ഉമേഷ് എന്ന ആളുടെതായിരുന്നു മണി പേഴ്സ്.

ഒരുപാട് അന്വേഷണത്തിന് ശേഷം ഉടമസ്ഥനെ കിട്ടാത്തതിനെ തുടർന്ന് തന്റെ മഹല്ലായ ബന്തിയോട് ജുമാ മസ്ജിദ് ഭാരവാഹികളെ ഏൽപ്പിക്കുകയും അവർ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപിക്കുകയുമായിരുന്നു.

ഷംസുദ്ദീൻ, കെ.കെ ഹനീഫ്,ഷാഹുൽ ഹമീദ്,ബി.കെ യൂസുഫ്,കെ.കെ മുഹമ്മദ്, യൂസുഫ് രാജാവ് എന്നിവർ ചേർന്ന് ഉമേഷിന് ബന്തിയോട് ബദ്രിയാ ജുമാ മസ്ജിദ് പരിസരത്ത് വെച്ച് പേഴ്സ് ഏൽപ്പിച്ചു.

മാതൃകാപരമായ ഇത്തരം കാര്യങ്ങൾ ചെയ്ത ഷംസുദ്ദീനെ നാട്ടുകാരും,ഓട്ടോ തൊഴിലാളികളും അഭിനന്ദിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!