Read Time:1 Minute, 23 Second
കോവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനത്തിൽ സ്തുത്യർഹമായ സേവനം കാഴ്ച്ച വെച്ച കുമ്പള സി.എച്ച് സിയിലെ ഹെൽത്ത് സുപ്പർവ്വൈസർ ബി അഷ്റഫിനെ പ്രതീക്ഷാ കമ്മ്യുണിറ്റി സെർവ്വീസ് സെന്ററിർ ആദരിച്ചു.
മൊഗ്രാൽപുത്തൂർ,ചെങ്കള പഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടറെയും കോവിഡ് കാലത്ത് ജോലി ചെയ്തിട്ടുണ്ട്.
കോവിഡ് ക്വാറന്റയിൽ,സ്രവ പരിശോധന ക്യാമ്പിൻ്റെ സംഘാടനം, വാക്സിനേഷൻ,ബോധവൽക്കരണം,രോഗികളെ ആശുപത്രികളിലേക്ക് മാറ്റൽ ,ഫോണിലൂടെയുള്ള സംശയനിവാരണം,തുടങ്ങിയ മേഖലിയിൽ മികച്ച സേവനം നടത്തിയതിനാണ് ആദരം നൽകിയത്.
ചടങ്ങിൽ പ്രതീക്ഷാ വളന്റിയർ ഹക്കീം പ്രിൻസ് സ്നേഹോപഹാരം കൈമാറി.
ജുനീയർ ഹെൽത് ഇൻസ്പെക്ടർ ബാല ചന്ദ്രൻ,
സീനിയർ ക്ലാർക്ക്മാരായ
ഇബ്രാഹിംകോട്ട,
രവികുമാർ,
ഫാർമസിസ്റ്റ് ഷാജി,
ഷഹീൻ തളങ്കര, ഷെഫീഖ് ചൂരി, റിയാസ് കുന്നിൽ, എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.